'ഇന്ത്യയെ കണ്ടു പഠിക്കൂ'- രാജ്യത്തിന്റെ സാമ്പത്തിക, സാങ്കേതിക നയങ്ങളെ പ്രശംസിച്ച് ബില്‍ ഗേറ്റ്‌സ്

'ഇന്ത്യയെ കണ്ടു പഠിക്കൂ'- രാജ്യത്തിന്റെ സാമ്പത്തിക, സാങ്കേതിക നയങ്ങളെ പ്രശംസിച്ച് ബില്‍ ഗേറ്റ്‌സ്
'ഇന്ത്യയെ കണ്ടു പഠിക്കൂ'- രാജ്യത്തിന്റെ സാമ്പത്തിക, സാങ്കേതിക നയങ്ങളെ പ്രശംസിച്ച് ബില്‍ ഗേറ്റ്‌സ്

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ സാമ്പത്തിക നയങ്ങളേയും സാങ്കേതിക സൗകര്യങ്ങള്‍ സാധരണക്കാരിലേക്കെത്തിക്കാനുള്ള ശ്രമങ്ങളേയും പ്രകീര്‍ത്തിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ സമ്പന്നരില്‍ ഒരാളുമായ ബില്‍ ഗേറ്റ്‌സ്. ബാങ്ക് ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ബില്‍ ഗേറ്റ്‌സിന്റെ പ്രശംസ. 

'ചൈനയെ മാറ്റി നിര്‍ത്തിയാല്‍ ഒരു രാജ്യം സാങ്കേതിക വിദ്യ ജനങ്ങളുടെ ജീവിതത്തിന് ഗുണപരമായ എപ്രകാരം ഉപയോഗിക്കുന്നു എന്ന് പഠിക്കുന്നവരുണ്ടെങ്കില്‍ അവരുടെ ശ്രദ്ധ ഇന്ത്യയിലെത്തണമെന്ന് ഞാന്‍ പറയും. ഡിജിറ്റല്‍ മേഖലയില്‍ ഇന്ത്യ സ്‌ഫോടനാത്മക മുന്നേറ്റമാണ് നടത്തുന്നത്. പുതുമകളെ സ്വീകരിക്കുന്നതിലും രാജ്യം അസാധാരണ താത്പര്യമാണ് കാണിക്കുന്നത്'- ബില്‍ ഗേറ്റ്‌സ് വ്യക്തമാക്കി- ചൊവ്വാഴ്ച സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ബില്‍ ഗേറ്റ്‌സ് ഇന്ത്യയെ പുകഴ്ത്തിയത്.

ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് തിരിച്ചറിയല്‍ രേഖ (ആധാര്‍), സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ വഴിയുള്ള ഡിജിറ്റല്‍ ബാങ്ക് ഇടപാടുകള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി അഭിലാഷണീയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം നയങ്ങള്‍ ദരിദ്രര്‍ക്ക് സഹായം വിതരണം ചെയ്യുന്നതിനുള്ള ചെലവ് ഗണ്യമായി കുറച്ചതായും ബില്‍ ഗേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു. 

ഡിജിറ്റല്‍ മേഖലയിലൂടെ കാര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കിയുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന്‍ സഹ ചെയര്‍മാനും അഭിനന്ദിച്ചു. ഇത്തരം കാര്യങ്ങളില്‍ ഇന്ത്യ ലോകത്തിന് മുന്നിലുള്ള ഏറ്റവും മികച്ച ഉദാഹരണമാണെന്ന് യോഗത്തില്‍ അദ്ദേഹം പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com