ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാം; പുതിയ മാറ്റം 

കൂടുതൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നും ഒ​മാ​ൻ സ​ന്ദ​ർ​ശി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് തീ​രു​മാ​നം
ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാം; പുതിയ മാറ്റം 


മ​സ്‍​ക​റ്റ്: ഇ​ന്ത്യക്കാർക്ക് ഇനി വിസയില്ലാതെ ഒമാനിൽ പ്രവേശിക്കാം. ഇന്ത്യ ഉ​ൾ​പ്പെ​ടെ 103 രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്ക് വിസയില്ലാതെ ഒമാനിൽ പ്രവേശിക്കാൻ അനുമതിയായി. 

കൂടുതൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നും ഒ​മാ​ൻ സ​ന്ദ​ർ​ശി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് തീ​രു​മാ​നം. പ്ര​ത്യേ​ക നി​ബ​ന്ധ​ന​ക​ൾ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കും പ്ര​വേ​ശ​നം.  വി​സ​യി​ല്ലാ​തെ 10 ദി​വ​സം വ​രെ ഒ​മാ​നി​ൽ ത​ങ്ങാ​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പോ​ലീ​സ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു​. 

നേ​ര​ത്തെ ത​ന്നെ ബു​ക്ക് ചെ​യ്‍​ത ഉ​റ​പ്പാ​ക്കിയ ഹോ​ട്ട​ൽ റി​സ​ർ​വേ​ഷ​ൻ, ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്, മ​ട​ങ്ങി​പ്പോ​കാ​നു​ള്ള ടി​ക്ക​റ്റ് തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​വേ​ശ​ന​ത്തി​നു​ള്ള നി​ബ​ന്ധ​ന​ക​ൾ. എ​ണ്ണ​യി​ത​ര വ​രു​മാ​നം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ൻറെ ഭാ​ഗ​മാ​യി ടൂ​റി​സം രം​ഗ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് ഒ​മാ​ൻ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com