കോവിഡ് വാക്‌സിന്‍ കുത്തിവച്ചവരില്‍ എച്ച്‌ഐവി ആന്റിബോഡി; ഓസ്‌ട്രേലിയയിലെ പരീക്ഷണം നിര്‍ത്തിവച്ചു 

വാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങളിലെ ക്ലിനിക്കല്‍ പരീക്ഷണം തുടരണ്ടെന്നാണ് ഔദ്യോഗിക തീരുമാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മെല്‍ബണ്‍: കോവിഡിനെതിരെ നിര്‍മ്മിച്ച വാക്‌സിന്‍ കുത്തിവച്ചവരില്‍ എച്ച്‌ഐവി ആന്റിബോഡി കണ്ടെത്തിയതിനെത്തുടര്‍ന്ന് പരീക്ഷണം നിര്‍ത്തിവച്ചു. ഓസ്‌ട്രേലിയയില്‍ നടന്നുവന്ന വാക്‌സിന്‍ പരീക്ഷണമാണ് നിര്‍ത്തിയത്. വാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങളിലെ ക്ലിനിക്കല്‍ പരീക്ഷണം തുടരണ്ടെന്നാണ് ഔദ്യോഗിക തീരുമാനം. 

ക്വീന്‍സ് ലാന്‍ഡ് സര്‍വകലാശാലയും ബയോടെക്ക് കമ്പനിയായ സിഎസ്എല്ലും ചേര്‍ന്നാണ് വി451 എന്ന വാക്‌സിന്‍ നിര്‍മ്മിച്ചത്. ആദ്യ ഘട്ട പരീക്ഷണത്തില്‍ പങ്കെടുത്ത 216 ആളുകളില്‍ സുരക്ഷാപ്രശ്‌നങ്ങളൊന്നും ഉയര്‍ന്നിരുന്നില്ല. അതേസമയം ചിലരില്‍ എച്ച്‌ഐവി ആന്റീബോഡി കണ്ടെത്തിയതായി ഡാറ്റകള്‍ പുറത്തുവന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ വൃത്തങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവവയ്ക്കാന്‍ തീരുമാനിച്ചത്. 

വാക്‌സിന്‍ മൂലം അണുബാധയോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടാകില്ലെന്ന് സര്‍വകലാശാല അറിയിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ പരീക്ഷണഘട്ടത്തിലിരുന്ന നാല് വാക്‌സിനുകളില്‍ ഒന്നാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com