കഴിച്ചത് 206 ഡോളറിന്റെ ഭക്ഷണം; ടിപ്പ് നല്‍കിയത് 3.67 ലക്ഷം!

കഴിച്ചത് 206 ഡോളറിന്റെ ഭക്ഷണം; ടിപ്പ് നല്‍കിയത് 3.67 ലക്ഷം!
വൈറലായി മാറിയ ഹോട്ടൽ ബിൽ/ ട്വിറ്റർ
വൈറലായി മാറിയ ഹോട്ടൽ ബിൽ/ ട്വിറ്റർ

ഴിച്ച ഭക്ഷണത്തിന്റെ തുകയുടെ എത്രയോ മടങ്ങ് ടിപ്പായി നല്‍കി ഹോട്ടല്‍ ജീവനക്കാരെ ഞെട്ടിച്ച് ഒരു കസ്റ്റമര്‍. അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് സംഭവം. ഇതിന്റെ ബില്ലടക്കമുള്ളവ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. പിന്നീട് ഈ സംഭവം മറ്റ് മാധ്യമങ്ങളിലും വ്യാപകമായി വന്നു. 

കോവിഡിന്റെ വരവോടെ ഏറെ നാള്‍ അടഞ്ഞുകിടക്കുകയും, അതുവഴി പ്രതിസന്ധിയിലായിപ്പോവുകയും ചെയ്ത തന്റെ പ്രിയപ്പെട്ട റസ്റ്റോറന്റിനും അതില്‍ ജോലി ചെയ്യുന്നവര്‍ക്കും സഹായമാകാന്‍ വേണ്ടി അവരുടെ പതിവ് സന്ദര്‍ശകനായ ഒരാളാണ് ഇത്തരത്തില്‍ വലിയ തുക ടിപ്പായി നല്‍കിയത്. 

5000 യുഎസ് ഡോളര്‍ (3.67 ലക്ഷം) ആണ് പെന്‍സില്‍വാനിയയിലെ ഇറ്റാലിയന്‍ റസ്റ്റോറന്റായ 'ആന്തണീസ്'ന് ലഭിച്ചിരിക്കുന്നത്. ഇവര്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. തങ്ങളോട് കസ്റ്റമര്‍ കാണിച്ച കരുതലിന് നന്ദി പറഞ്ഞുകൊണ്ട് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് വൈകാതെ തന്നെ വൈറലാവുകയായിരുന്നു. 

നേരത്തേ ഒഹിയോവിലും സമാനമായൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് 3000 ഡോളറായിരുന്നു റെസ്റ്റോറന്റിന് വേണ്ടി കസ്റ്റമര്‍ നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com