പോണ്‍ ശേഖരം നശിപ്പിച്ചു, മാതാപിതാക്കള്‍ 55 ലക്ഷം രൂപ മകന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

42 വയസുകാരനായ ഡേവിഡ് എന്ന ആളാണ് മാതാപിതാക്കൾക്കെതിരെ കോടതിയിൽ പോയത്
ഫയല്‍ ഫോട്ടോ
ഫയല്‍ ഫോട്ടോ


ന്യൂയോർക്ക്: പോൺ ശേഖരം നശിപ്പിച്ചതിന് മകന് മാതാപിതാക്കൾ മകന് 75,000 ഡോളർ (എകദേശം 55 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം.

42 വയസുകാരനായ ഡേവിഡ് എന്ന ആളാണ് മാതാപിതാക്കൾക്കെതിരെ കോടതിയിൽ പോയത്. 2018ലാണ് ഡേവിഡിൻറെ പോൺ ശേഖരം മാതാപിതാക്കൾ നശിപ്പിച്ചത്. അതിൽ 1605 ഡിവിഡികൾ, വിഎച്ച്എസ് ടേപ്പുകൾ, സെക്സ് ടോയികൾ മാഗസിനുകൾ എന്നിവയാണ് ഉണ്ടായിരുന്നത്.

ഏതാണ്ട് 25,000 ഡോളർ വിലവരുന്നവയാണ് മാതാപിതാക്കൾ നശിപ്പിച്ചത് എന്ന വാദം ഉന്നയിച്ചാണ് ഇതിനെതിരെ ഡേവിഡ് കോടതിയെ സമീപിച്ചത്. നഷ്ടത്തിൻറെ മൂന്നിരട്ടി തുക തിരിച്ചുനൽകണം എന്നാണ് ഹർജിയിൽ ഡേവിഡ് ആവശ്യപ്പെട്ടിരുന്നത്. ഇത് കോടതി അംഗീകരിച്ചതായാണ് ഇൻഡിപെൻഡൻറ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പോൺ ശേഖരം മകനെ ബാലപീഡകനും, ലൈംഗിക അടിമയും ആക്കുന്നതിനാലാണ് ഇത് ചെയ്തതെന്നാണ് ഡേവിഡിന്റെ പിതാവ് കോടതിയിൽ വാദിച്ചത്. എന്നാൽ നിയമപരമായി ഡേവിഡിന്റെ സ്വത്താണ് ഈ പോൺ ശേഖരം എന്നും ഇത് നശിപ്പിക്കാൻ മാതാപിതാക്കൾക്ക് അവകാശമില്ലെന്നുമാണ് കോടതി കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com