'കോവിഡ് കാരണം അകന്നിരിക്കുന്നവര്‍ ഹൃദയം കൊണ്ട് അടുക്കണം'; ക്രിസ്മസ് സന്ദേശവുമായി മാര്‍പാപ്പ

പാവപ്പെട്ടവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനമെന്നും മാർപാപ്പ പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


റോം: കോവിഡ് കാരണം അകന്നിരിക്കുന്നവർ ഹൃദയം കൊണ്ട് അടുക്കണമെന്ന സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ. പാവപ്പെട്ടവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനമെന്നും മാർപാപ്പ പറഞ്ഞു. 

കോവിഡിനെ തുടർന്ന് ചെറിയ രീതിയിലായിരുന്നു  ക്രിസ്മസ് ആഘോഷ ചടങ്ങുകൾ. കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ വത്തിക്കാനിൽ 100 പേർ മാത്രമാണ് പാതിരാ കൂർബാനയിൽ പങ്കെടുത്തത്. സാധാരണ ആരംഭിക്കുന്നതിലും രണ്ട് മണിക്കൂർ മുൻപാണ് ഇക്കുറി പ്രാർത്ഥനാ ചടങ്ങുകൾ ആരംഭിച്ചത്. 

ഇറ്റലിയിൽ അതിവേ​ഗ കോവിഡിന്റെ ഭീഷണിയെ തുടർന്ന് പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ നിലനിൽക്കുന്നതിനാൽ വിശ്വാസികൾക്ക് രാത്രിയിൽ നേരത്തെ വീട്ടിലെത്തണമെന്നതിനാലാണ് ചടങ്ങുകൾ നേരത്തെയാക്കിയത്. ബദ്ദലഹേമിലെ തിരുപ്പിറവി ദേവാലയത്തിലും ഇക്കുറി ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തിരക്കുണ്ടായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com