മോദി ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു; ഏറ്റവും ഭയപ്പെടുത്തുന്ന അവസ്ഥ: പ്രധാനമന്ത്രിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ശതകോടീശ്വരന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശതകോടീശ്വരന്‍ ജോര്‍ജ് സോറോസ്. 
മോദി ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു; ഏറ്റവും ഭയപ്പെടുത്തുന്ന അവസ്ഥ: പ്രധാനമന്ത്രിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ശതകോടീശ്വരന്‍


ദാവോസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശതകോടീശ്വരന്‍ ജോര്‍ജ് സോറോസ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം നിര്‍മിക്കാന്‍ ശ്രമിക്കുകയാണെന്ന് സോറോസ് കുറ്റപ്പെടുത്തി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിവെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. 

ദേശീയതയെക്കുറിച്ചുള്ള സംസാരത്തില്‍ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിച്ചത് ഇന്ത്യയെയാണ്. ദേശീയത കുറയുന്നതിന് പകരം അത് തീവ്രമാകുകയാണ് ചെയ്തത്. അതിന് ഏറ്റവും വലുതും ഭയപ്പെടുത്തുന്നതുമായ ഉദാഹരണം ഇന്ത്യയാണ്. അവിടെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി ഒരു ഹിന്ദുരാഷ്ട്രം നിര്‍മിക്കാന്‍ ശ്രമിക്കുന്നു.- അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിന്റെ സ്വയംഭരണാവകാശം റദ്ദാക്കിയും ആയിരക്കണക്കിനു മുസ്ലിംകളുടെ പൗരത്വം നഷ്ടപ്പെടുമെന്നു ഭീഷണിപ്പെടുത്തിയുമാണ് ഇതെന്നും അദ്ദേഹം തുറന്നടിച്ചു. 

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് എന്നിവരെയും സോറോസ് രൂക്ഷമായി വിമര്‍ശിച്ചു. ലോകം തനിക്കു ചുറ്റുമാകണമെന്ന് ആഗ്രഹിക്കുന്ന കാപട്യക്കാരനും നാര്‍സിസിസ്റ്റുമാണ് പ്രസിഡന്റ് ട്രംപെന്ന് സോറോസ് പറഞ്ഞു. ചൈനീസ് ജനതയ്ക്കു മേല്‍ സമ്പൂര്‍ണ ആധിപത്യം നേടാന്‍ സാങ്കേതികവിദ്യയെ കൂട്ടുപിടിക്കുകയായിരുന്നു ഷീ ജിന്‍പിങ് എന്നു സോറോസ് കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com