കൊറോണ വൈറസ്; മരണം 213, ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലെ മരണം 213 ആയെന്നാണ് റിപ്പോര്‍ട്ട്. 18 രാജ്യങ്ങളില്‍ നിന്നായി 98 കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
കൊറോണ വൈറസ്; മരണം 213, ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ജനീവ: ചൈനയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ആരോഗ്യ മേഖലയില്‍ പുരോഗതി കൈവരിച്ചിട്ടില്ലാത്ത രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് പടരുമോ എന്ന ആശങ്കയാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള പ്രധാന കാരണമെന്ന് ഡബ്ല്യുഎച്ച്ഒ തലവന്‍ ട്രഡോസ് അദാനം പറഞ്ഞു. 

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലെ മരണം 213 ആയെന്നാണ് റിപ്പോര്‍ട്ട്. 18 രാജ്യങ്ങളില്‍ നിന്നായി 98 കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരണമുണ്ടായിട്ടില്ല. 

ചൈനക്ക് പുറത്ത് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതില്‍, വുഹാന്‍ നഗരത്തില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങിയവരിലാണ് കൂടുതലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടര്‍ന്ന എട്ട് കൊറോണ വൈറസ് കേസുകളാണ് ജര്‍മനി, ജപ്പാന്‍, വിയറ്റ്‌നാം, യുഎസ് എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 8,100 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യാതിര്‍ത്തികള്‍ അടക്കുന്നത് സംബന്ധിച്ച് അതാത് രാജ്യങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. എന്നാല്‍ നിലവില്‍ അതിന്റെ സാഹചര്യമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com