കോവിഡ് വാക്സിൻ മനുഷ്യരിൽ വിജയിച്ചെന്ന് റഷ്യ; 38 ആളുകളിൽ പരീക്ഷണം പൂർത്തിയാക്കി 

കോവിഡ് വാക്സിൻ പരീക്ഷണം മനുഷ്യരിൽ‌ പൂർത്തിയാക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി റഷ്യ
കോവിഡ് വാക്സിൻ മനുഷ്യരിൽ വിജയിച്ചെന്ന് റഷ്യ; 38 ആളുകളിൽ പരീക്ഷണം പൂർത്തിയാക്കി 

മോസ്‌കോ: കോവിഡ് -19 നെതിരായ വാക്സിൻ പരീക്ഷണം മനുഷ്യരിൽ‌ പൂർത്തിയാക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി റഷ്യ. മോസ്കോയിലെ സെചെനോവ് യൂണിവേഴ്സിറ്റിയിൽ നടന്ന ക്ലിനിക്കൽ പരീക്ഷണം വിജയകരമാണെന്നാണ് റിപ്പോർട്ടുകൾ. 'ഗാമലെയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജി'യിൽ നിന്നുള്ള ഗവേഷകരാണ് വാക്‌സിൻ നിർമ്മിച്ചത്.

സ്വയം സന്നദ്ധരായി എത്തിയവരിലാണ് പരീക്ഷണം നടത്തിയതെന്നും വാക്സിൻ സുരക്ഷിതമാണെന്നും മുഖ്യ ഗവേഷക എലെന സ്മോലിയാർചക് പറഞ്ഞു. ജൂലൈ 15, ജൂലൈ 20 തീയതികളിലായി വളണ്ടിയർമാരെ ഡിസ്ചാർജ് ചെയ്യും.

വാക്സിനിനെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ആദ്യ ഘട്ടം ജൂൺ 18നാണ് ആരംഭിച്ചത്. 18 വളണ്ടിയർമാരിലാണ് പരീക്ഷണം നടത്തിയത്. രണ്ടാം ഘട്ടത്തിൽ 20 വളണ്ടിയർമാരി വാക്സിൻ പരീക്ഷിച്ചിട്ടുണ്ട്. വാക്സിനേഷന് ശേഷം 28 ദിവസത്തോളം വളണ്ടിയർമാർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 

കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ റഷ്യ നിലവിൽ നാലാം സ്ഥാനത്താണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com