ഏഷ്യയിൽ മരണസംഖ്യ 35,000 പിന്നിട്ടു, ലോകത്ത് 71.93ലക്ഷം കടന്ന് കോവിഡ് ബാധിതർ

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,193,476 ആയി
ഏഷ്യയിൽ മരണസംഖ്യ 35,000 പിന്നിട്ടു, ലോകത്ത് 71.93ലക്ഷം കടന്ന് കോവിഡ് ബാധിതർ

വാഷിങ്ടൺ: ലോകത്ത് ശമനമില്ലാതെ കോവിഡ് വ്യാപനം തുടരുന്നു. കോവിഡ് രോഗികളുടെ എണ്ണം 71.93ലക്ഷം കടന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,193,476 ആയി. 408,614 പേർക്കാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. ഏഷ്യയിൽ മാത്രം 35,000 പേരാണ് വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.  

വിവിധ രാജ്യങ്ങളിലായി 3,249,308പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 53,798 പേർ ​ഗുരുതരാവസ്ഥയിലുള്ളവരാണ്. ഏറ്റവുമധികം രോഗബാധിതരുള്ളത് അമേരിക്കയിലാണ്. ഇവിടെ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു. 2,026,493 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 113,055 ആയി. ലാറ്റിനമേരിക്കയിൽ കനത്ത ആശങ്ക വിതയ്ക്കുന്ന ബ്രസീലിൽ 710,887 പേർക്ക് രോഗബാധയുണ്ടായി. 37,312 ആണ് മരണസംഘ്യ. റഷ്യയിൽ 476,658 പേർ രോ​​ഗബാധിതരായി.

കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും മുൻകരുതലിൽ പിന്നോട്ടുപോകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ലോകത്ത് രോഗികളുടെ പ്രതിദിന വർധന ഇപ്പോൾ റെക്കോഡിലാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ലോക്ക്ഡൗൺ യൂറോപ്പിലെ ലക്ഷക്കണക്കണക്കിന് പേരുടെ ജീവൻ രക്ഷിക്കാൻ കാരണമായതായി ഇംപീരിയിൽ കോളേജ് ലണ്ടനിലെ ഒരു സംഘം പുറത്ത് വിട്ട റിപ്പോര്ട്ട്  വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com