വിമാന യാത്രയ്ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി യുഎഇ

വിമാന യാത്രയ്ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി യുഎഇ
ചിത്രം പിടിഐ
ചിത്രം പിടിഐ

ദുബൈ: രാജ്യത്തിനു പുറത്തേക്കു യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാണെന്ന് യുഎഇ. കോവിഡ് നെഗറ്റിവ് ആയവരെ മാത്രമേ യാത്രചെയ്യാന്‍ അനുവദിക്കുകയുള്ളൂവെന്നും യുഎഇ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍ 23 മുതല്‍ രാജ്യത്തിന പുറത്തേക്കു യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഐഡന്റിറ്റിയുടെ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയന്ന് അപേക്ഷയില്‍ വ്യക്തമാക്കണം. ഈ സ്ഥലങ്ങള്‍ മാത്രമേ സന്ദര്‍ശിക്കുകയുള്ളൂവെന്നും തിരിച്ചുവരുമ്പോള്‍ നിശ്ചിത ദിവസം ക്വാറന്റൈനില്‍ കഴിയാന്‍ സമ്മതമാണെന്നും സത്യവാങ്മൂലം നല്‍കണം.

യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന രാജ്യം കോവിഡ് സ്റ്റാറ്റസ് ആവശ്യപ്പെടുമെന്നതിനാല്‍ യാത്രയ്ക്കു മുമ്പ് പരിശോധന നടത്തണം. യാത്രയ്ക്കു തുടങ്ങുന്നതിനു 48 മണിക്കൂര്‍ ഇടവേളയിലുള്ള പരിശോധനാ ഫലമാണ് വേണ്ടത്. അല്‍ഹോസന്‍ ആപ്പ് വഴി ടെസ്റ്റ് റിസള്‍ട്ട് വിമാനത്താവളത്തില്‍ കാണിക്കണമന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാസ്‌കും ഗ്ലൗസും വിമാനത്താവളത്തില്‍ നിര്‍ബന്ധമാണ്. സാമൂഹ്യ അകലം നിര്‍ബന്ധമായും പാലിക്കണമെന്നും അറിയിപ്പിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com