40 സൈനികര്‍ കൊല്ലപ്പെട്ടെന്നത് വ്യാജ വാര്‍ത്ത; സംഘര്‍ഷം കുറയ്ക്കാന്‍ നടപടി തുടരുകയാണെന്ന് ചൈന

40 സൈനികര്‍ കൊല്ലപ്പെട്ടെന്നത് വ്യാജ വാര്‍ത്ത; സംഘര്‍ഷം കുറയ്ക്കാന്‍ നടപടി തുടരുകയാണെന്ന് ചൈന
സാവോ ലിജിയാന്‍
സാവോ ലിജിയാന്‍

ബെയ്ജിങ്: ഗല്‍വാനിലെ സംഘര്‍ഷത്തില്‍ നാല്‍പ്പത് ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വ്യാജമാണെന്ന് ചൈന. ഇത്തരത്തില്‍ വന്ന വാര്‍ത്തകളെല്ലാം വ്യാജമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സിയാവോ ലിജിയാന്‍ പറഞ്ഞു.

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ കുറയ്ക്കാന്‍ ഇന്ത്യയും ചൈനയും ശ്രമങ്ങള്‍ തുടരുകയാണെന്ന് വക്താവ് പറഞ്ഞു. ഇന്ത്യയുടേയും ചൈനയുടേയും സൈനിക കോര്‍ കമാന്‍ഡര്‍മാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്.

യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ചൈനീസ് മേഖലയായ മോള്‍ഡോയിലാണ് തിങ്കളാഴ്ച ചര്‍ച്ച നടന്നത്. കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ മേഖലകളില്‍നിന്നു സൈന്യത്തെ പിന്‍വലിപ്പിക്കാനുള്ള ധാരണയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെക്കുറിച്ച് ചൈനീസ് വക്താവ് പ്രതികരിച്ചില്ല.

മെയ് അഞ്ചിന് പാംഗോഗ് തടാകത്തിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചെത്തുകയും ക്യാംപുകള്‍ സ്ഥാപിക്കുകയും ചെയ്തതോടെയാണ് ഇവരെ പ്രതിരോധിക്കാനായി ഇന്ത്യന്‍ സൈന്യവും അതി!ര്‍ത്തിയില്‍ തമ്പടിച്ചത്. നേരത്തെ ജൂണ്‍ ആറിന് നടന്ന കമാന്‍ഡിംഗ് ഓഫീസ!ര്‍മാരുടെ ച!ര്‍ച്ചയില്‍ ത!ര്‍ക്കമേഖലയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുവിഭാഗങ്ങളും ധാരണയായിരുന്നുവെങ്കിലും ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തെ തുട!ര്‍ന്ന് ഇരുരാജ്യങ്ങളും സൈനികവിന്ന്യാസം കടുപ്പിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com