അമ്പമ്പോ!!മിന്നലിന്റെ നീളം 700 കിലോ മീറ്റര്‍

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 563 കിലോമീറ്ററാണ് ദൂരമെന്ന് ഓര്‍ക്കണം
അമ്പമ്പോ!!മിന്നലിന്റെ നീളം 700 കിലോ മീറ്റര്‍

യുനൈറ്റഡ് നേഷന്‍സ്: രണ്ട് വര്‍ഷം മുന്‍പ് ബ്രസിലില്‍ ഉണ്ടായ മിന്നലിന്റെ നീളം അറിഞ്ഞാല്‍ ആരായാലും മൂക്കത്ത് വിരല്‍വച്ചു പോകും.
ലോകത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും നീളമേറിയ മിന്നലായാണ് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വിഭാഗം ഈ മിന്നലിനെ കണക്കാക്കിയിരിക്കുന്നത്.

700 കിലോമീറ്റര്‍ നീളത്തിലാണ് 2018 ഒക്ടോബര്‍ 31ന് ഈ മിന്നല്‍ ഭൂമിയില്‍ ദൃശ്യമായത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 563 കിലോമീറ്ററാണ് ദൂരമെന്ന് ഓര്‍ക്കണം. അതിനെക്കാള്‍ ദൈര്‍ഘ്യത്തിലാണ് ബ്രസീലില്‍ മിന്നല്‍ ആകാശത്തെ കീറിമുറിച്ചത്.

അതേസമയം, ഏറ്റവും കൂടുതല്‍ സമയം നീണ്ടുനിന്ന മിന്നലിന്റെ റെക്കോര്‍ഡ് 2019 മാര്‍ച്ച് നാലിന് അര്‍ജന്റീനയിലുണ്ടായ മിന്നലിനാണ്. 16.73 സെക്കന്‍ഡ് നേരം ഈ മിന്നല്‍ ഭൂമിയില്‍ കത്തിനിന്നു.  മുന്‍പത്തെ റെക്കോര്‍ഡ് ജേതാക്കളായ മിന്നലുകളുടെ ഇരട്ടിയോളം നീളവും സമയവും പുതിയ റെക്കോര്‍ഡ് ജേതാക്കളായ മിന്നലുകള്‍ക്കുണ്ട്.

2007ല്‍ യു.എസിലെ ഒക്‌ലഹോമയിലുണ്ടായ മിന്നലായിരുന്നു ഇതുവരെ നീളത്തില്‍ റെക്കോഡിട്ടത്. 321 കിലോമീറ്റര്‍ നീളത്തിലായിരുന്നു ഈ മിന്നല്‍. 2012 ആഗസ്റ്റില്‍ പശ്ചിമ ഫ്രാന്‍സില്‍ അനുഭവപ്പെട്ട മിന്നലാണ് മുമ്പ് ഏറ്റവും കൂടുതല്‍ സമയത്തിന്റെ റെക്കോഡിട്ടത്. 7.74 സെക്കന്‍ഡ് ഇത് നീണ്ടുനിന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com