മനുഷ്യനില്‍ നിന്ന് മൃഗങ്ങളിലേക്കും കൊറോണ; ആദ്യകേസ് സ്ഥിരീകരിച്ചു; ആശങ്ക

കൊേറാണ ബാധിച്ച് ചികിത്സയിലുള്ള 60 കാരിയുടെ വളര്‍ത്തുനായെ രോഗം ബാധിച്ചതായി സംശയം തോന്നിയതിനെ തുടര്‍ന്ന് പരിേശാധനക്ക് വിധേയമാക്കുകയായിരുന്നു
മനുഷ്യനില്‍ നിന്ന് മൃഗങ്ങളിലേക്കും കൊറോണ; ആദ്യകേസ് സ്ഥിരീകരിച്ചു; ആശങ്ക

ഹോങ്കോങ്:  മനുഷ്യനില്‍ നിന്ന് മൃഗങ്ങളിലേക്കും കൊറോണ പടരുന്നു. ഹോങ്കോങില്‍ കൊറോണ വൈറസ് ബാധിച്ച സ്ത്രീയുടെ വളര്‍ത്തുനായക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ലോകത്ത് ആദ്യമായാണ് മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് രോഗം പടര്‍ന്നാതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഹോങ്കോങ്ങില്‍ കൊേറാണ ബാധിച്ച് ചികിത്സയിലുള്ള 60 കാരിയുടെ വളര്‍ത്തുനായെ രോഗം ബാധിച്ചതായി സംശയം തോന്നിയതിനെ തുടര്‍ന്ന് പരിേശാധനക്ക് വിധേയമാക്കുകയായിരുന്നു. കൊറോണ ബാധ സ്ഥിരീകരിച്ചതോടെ നായയെ മൃഗസംരക്ഷണ കേന്ദ്രത്തില്‍ നീരീക്ഷണത്തിലാക്കി.
രോഗബാധ ഉറപ്പിക്കാന്‍ നിരവധി തവണ പോമറേനിയന്‍ നായുടെ സാമ്പിളുകള്‍ പരിശോധിച്ചു. ഈ പരിശോധനകളിലെല്ലാം കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ഹോങ്കോങ് അഗ്രിക്കള്‍ച്ചര്‍, ഫിഷറീസ് ആന്‍ഡ് കണ്‍സര്‍വേഷന്‍ വകുപ്പ് അറിയിച്ചു.

മൃഗ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ആനിമല്‍ ഹെല്‍ത്തും മനുഷ്യരില്‍നിന്നും വൈറസ് മൃഗങ്ങളിലേക്ക് പകര്‍ന്നതാണെന്ന നിഗമനത്തില്‍ എത്തിയതായും അറിയിച്ചു. എന്നാല്‍ നായില്‍ വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. വളര്‍ത്തുമൃഗങ്ങള്‍ക്ക് രോഗബാധ കണ്ടെത്തുന്നതിനെ തുടര്‍ന്ന് എല്ലാ വളര്‍ത്തുമൃഗങ്ങളെയും 14 ദിവസത്തെ നിരീക്ഷണത്തില്‍ സൂക്ഷിക്കാന്‍ ഹോങ്കോങ് സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ ഇവിടെ രണ്ടു നായ്ക്കള്‍ ഐസൊലേഷനിലുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com