ചിക്കന്‍ സൂപ്പും നാരങ്ങാ വെളളവും പാരസെറ്റമോളും; കോവിഡ്‌ ഭേദമായെന്ന് ഡോക്ടറുടെ അവകാശവാദം

ചിക്കന്‍ സൂപ്പും നാരങ്ങാ വെളളവും പാരസെറ്റമോളും മാത്രം കഴിച്ച് കൊറോണ വൈറസ് ബാധയെ ചെറുത്തുതോല്‍പ്പിച്ചതായി ഡോക്ടറുടെ അവകാശവാദം
ചിക്കന്‍ സൂപ്പും നാരങ്ങാ വെളളവും പാരസെറ്റമോളും; കോവിഡ്‌ ഭേദമായെന്ന് ഡോക്ടറുടെ അവകാശവാദം

ലണ്ടന്‍: ചിക്കന്‍ സൂപ്പും നാരങ്ങാ വെളളവും പാരസെറ്റമോളും മാത്രം കഴിച്ച് കൊറോണ വൈറസ് ബാധയെ ചെറുത്തുതോല്‍പ്പിച്ചതായി ഡോക്ടറുടെ അവകാശവാദം. കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടണിലുളള സീനിയര്‍ ഡോക്ടറാണ് തന്റെ അസുഖം ഭേദമായതായി വെളിപ്പെടുത്തിയത്. 

അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ഡോക്ടര്‍ ക്ലെയര്‍ ജെറാഡയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടക്കത്തില്‍ ചുമയും ക്ഷീണവുമാണ് അനുഭവപ്പെട്ടതെന്ന് ക്ലെയര്‍ ജെറാഡ് പറയുന്നു. ദീര്‍ഘദൂരം വിമാനത്തില്‍ യാത്ര ചെയ്തത് കൊണ്ടുളള ക്ഷീണമാണെന്നാണ് താന്‍ ആദ്യം കരുതിയതെന്ന് റോയല്‍ കോളജിലെ ജിപി വിഭാഗം മുന്‍ മേധാവി കൂടിയായ ക്ലെയര്‍ ജെറാഡ് വിവരിക്കുന്നു.

തൊണ്ടവേദന കൂടുകയും ശരീരോഷ്മാവ് ഉയരുകയും ചെയ്‌തോടെ ഓഫീസില്‍ പോകുന്നത് ശരിയല്ലെന്ന് മനസിലാക്കി വീട്ടില്‍ വിശ്രമിക്കാന്‍ തീരുമാനിച്ചു. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ അസുഖത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ലോക്കല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധിച്ചതായി തിരിച്ചറിഞ്ഞതെന്ന് തന്റെ അനുഭവകഥ തുറന്ന് പറയുന്നതിനിടെ ക്ലെയര്‍ ജെറാഡ് വെളിപ്പെടുത്തുന്നു.

ശാരീരികാസ്വാസ്ഥ്യങ്ങള്‍ക്കിടെ, പനി 102 ഡിഗ്രിയായി ഉയര്‍ന്നു. തുടര്‍ന്നുളള അഞ്ചുദിവസം കട്ടിലില്‍ തന്നെയാണ് വിശ്രമിച്ചത്. ബാത്ത്‌റൂമില്‍ പോകാന്‍ മാത്രമാണ് കട്ടിലില്‍ നിന്ന് എഴുന്നേറ്റത്.  അഞ്ചുദിവസത്തെ വിശ്രമത്തിന് ശേഷം തന്റെ ക്ഷീണം മാറിയതായി ക്ലെയര്‍ ജെറാഡ് പറയുന്നു.

ഈദിവസങ്ങളില്‍ പ്രതിദിനം മൂന്നുനേരം പാരസെറ്റമോള്‍ മാത്രമാണ് മരുന്നായി ഉപയോഗിച്ചത്. ഭക്ഷണമായി നാരങ്ങാ വെളളവും ചിക്കന്‍ സൂപ്പും മാത്രമാണ് കഴിച്ചതെന്നും ക്ലെയര്‍ ജെറാഡ് പറയുന്നു. ഇവയുടെ ഉപയോഗമാണ് തനിക്ക് രോഗമുക്തി നല്‍കിയതെന്ന് ഡോക്ടര്‍ അവകാശപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com