'ഒരാൾ പോലും വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്'; കാലിഫോർണിയയിൽ ഉത്തരവ്

'കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണിപ്പോള്‍; പുറത്തിറങ്ങരുത്, കൂട്ടംചേരരുത്'
'ഒരാൾ പോലും വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്'; കാലിഫോർണിയയിൽ ഉത്തരവ്

കലിഫോര്‍ണിയ: അമേരിക്കയില്‍ കൊറേണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ജനങ്ങളോട് വീട്ടില്‍ തന്നെ ഇരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസം. കാലിഫോര്‍ണിയ സംസ്ഥാനത്തെ നാല് കോടിയോളം വരുന്ന ജനങ്ങളോടാണ് വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ള സംസ്ഥാനമാണ് കാലിഫോര്‍ണിയ. 19 പേരാണ് ഇവിടെ മരിച്ചത്. 1000ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

വ്യക്തി എന്ന നിലയിലും സമൂഹമെന്ന നിലയില്‍ നാം കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് ഗവിന്‍ പറഞ്ഞു. അത്യാവശ്യം വേണ്ട സ്ഥാപനങ്ങളും മറ്റ് സര്‍വീസുകളും മാത്രമേ പ്രവര്‍ത്തിക്കാവുവെന്നും അദ്ദേഹം പറഞ്ഞു. കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണിപ്പോള്‍. ജനങ്ങളോട് നേരിട്ട് തന്നെ സത്യം പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും ഗവിന്‍ കൂട്ടിച്ചേര്‍ത്തു.

ഗ്യാസ് സ്റ്റേഷനുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്ക് കടകള്‍, ബാങ്കുകള്‍ തുടങ്ങിയ തുറക്കണം. അതേസമയം ബാറുകള്‍, നിശാ ക്ലബുകള്‍, ജിം അടക്കമുള്ളവ തുറന്നു പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്. പൊതു പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ആളുകള്‍ കൂട്ടംചേരുന്നതും കര്‍ശനമായി വിലക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com