യുഎസില്‍ കോവിഡ്‌ മരണം 63,000 പിന്നിട്ടു, 24 മണിക്കൂറില്‍ 2202 മരണം; ലോകത്ത്‌ കോവിഡ്‌ ബാധിതര്‍ 33 ലക്ഷം കടന്നു

2,33,830 പേര്‍ കോവിഡിനെ തുടര്‍ന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചു
യുഎസില്‍ കോവിഡ്‌ മരണം 63,000 പിന്നിട്ടു, 24 മണിക്കൂറില്‍ 2202 മരണം; ലോകത്ത്‌ കോവിഡ്‌ ബാധിതര്‍ 33 ലക്ഷം കടന്നു


വാഷിങ്‌ടണ്‍: യുഎസില്‍ കോവിഡ്‌ മരണ സംഖ്യ 63,000 പിന്നിട്ടു. വ്യാഴാഴ്‌ച മാത്രം 2201 പേരാണ്‌ മരിച്ചത്‌. 63,835 പേര്‍ ആണ്‌ കോവിഡ്‌ 19 ബാധിച്ച്‌ അമേരിക്കയില്‍ ഇതുവരെ മരിച്ചത്‌.

യുഎസില്‍ കോവിഡ്‌ ബാധിതരുടെ എണ്ണം 10,95,023ലേക്ക്‌ എത്തി. ആഗോള തലത്തില്‍ കോവിഡ്‌ ബാധിതരുടെ എണ്ണം 33 ലക്ഷം പിന്നിട്ടു. 2,33,830 പേര്‍ കോവിഡിനെ തുടര്‍ന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചു. കോവിഡ്‌ ബാധിച്ചവരുടെ എണ്ണത്തില്‍ സ്‌പെയ്‌നാണ്‌ യുഎസിന്‌ പിന്നിലുള്ളത്‌.

സ്‌പെയ്‌നില്‍ 2,39,639 പേര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചപ്പോള്‍ 24,543 പേര്‍ മരിച്ചു. ഇറ്റലിയില്‍ 2,05,463 പേര്‍ക്കാണ്‌ ഇതുവരെ കോവിഡ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. 24,543 പേര്‍ മരിച്ചു. ബ്രിട്ടനില്‍ വ്യാഴാഴ്‌ച മാത്രം മരിച്ചത്‌ 674 പേരാണ്‌. ഇതോടെ ബ്രിട്ടനിലെ ആകെ മരണ സംഖ്യ 26,711 ലേക്കെത്തി. 24,376 പേരാണ്‌ ഫ്രാന്‍സില്‍ ഇതുവരെ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com