ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം കവിഞ്ഞു ; മരണം രണ്ടരലക്ഷത്തിലേറെ ; ​ഗുരുതരാവസ്ഥയിൽ അരലക്ഷം പേർ

അമേരിക്കയിൽ കോവിഡ് ബാധിച്ച് ഒരു ലക്ഷം പേരെങ്കിലും മരിച്ചേക്കാമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം കവിഞ്ഞു ; മരണം രണ്ടരലക്ഷത്തിലേറെ ; ​ഗുരുതരാവസ്ഥയിൽ അരലക്ഷം പേർ

വാ​ഷിങ്ട​ണ്‍ : ലോ​ക​ത്താ​കെ​ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ക്കു​ന്നു. ആ​ഗോ​ള​വ്യാ​പ​ക​മാ​യി കോവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം കവിഞ്ഞു. രണ്ടര ലക്ഷത്തിലേറെ പേരാണ് ലോകത്തെമ്പാടും ഇതിനോടകം കോവിഡ് ബാധിച്ച് മരിച്ചത്. 12 ലക്ഷത്തിന് അടുത്ത് ആളുകൾക്ക് രോഗം ഭേദമായി. അമേരിക്കയിൽ രോഗം ബാധിച്ചവരുടെ എണ്ണം 12 ലക്ഷം കടന്നിട്ടുണ്ട്.

ലോകത്താകെ 36,45,539 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. 252,396 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 11,95,070 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ചികിൽസയിലുള്ള 49,637 പേരുടെ നില അതീവ​ഗുരുതരമാണ്.

അ​മേ​രി​ക്ക​യി​ലെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 1,212,835 ആ​യി. 69,921 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. അമേരിക്കയിൽ ഇന്നലെ മാത്രം 896 പേർ മരിച്ചു.1,88,027 പേ​ർ​ക്ക് മാ​ത്ര​മാ​ണ് അ​മേ​രി​ക്ക​യി​ൽ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.  റഷ്യയിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. ഇന്നലെ പതിനായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. സ്പെയിനിൽ 164 പേരും ഇറ്റലിയിൽ 195 പേരുമാണ് ഇന്നലെ മരിച്ചത്. ബ്രിട്ടനിൽ 288 പേരും ഫ്രാൻസിൽ 306 പേരും ബ്രസീലിൽ 303 പേരും ഇന്നലെ വൈറസ് ബാധയേറ്റ് മരിച്ചു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം: സ്പെ​യി​ൻ- 2,48,301, ഇ​റ്റ​ലി- 2,11,938, ബ്രി​ട്ട​ൻ- 1,90,584, ഫ്രാ​ൻ​സ്- 1,69,462, ജ​ർ​മ​നി- 1,66,152 , റ​ഷ്യ- 1,45,268, തു​ർ​ക്കി- 1,27,659, ഇ​റാ​ൻ- 98,647. വിവിധ രാജ്യങ്ങളിലെ കോവിഡ് മരണസംഖ്യ ഇപ്രകാരമാണ്. സ്പെ​യി​ൻ- 25,428, ഇ​റ്റ​ലി- 29,079, ഫ്രാ​ൻ​സ്- 25,201, ജ​ർ​മ​നി- 6,993, ബ്രി​ട്ട​ൻ- 28,734, തു​ർ​ക്കി- 3,461, ഇ​റാ​ൻ- 6,277, റ​ഷ്യ- 1,356. അമേരിക്കയിൽ കോവിഡ് ബാധിച്ച് ഒരു ലക്ഷം പേരെങ്കിലും മരിച്ചേക്കാമെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com