ലൈവ് ക്യാം സെക്സ് സൈറ്റിലെ വിവരങ്ങൾ ചോർന്നു; അശ്ലീലം കാണാൻ കയറിയവർ കുടുങ്ങും

ലൈവ് ക്യാം സെക്സ് സൈറ്റിലെ വിവരങ്ങൾ ചോർന്നു; അശ്ലീലം കാണാൻ കയറിയവർ കുടുങ്ങും
ലൈവ് ക്യാം സെക്സ് സൈറ്റിലെ വിവരങ്ങൾ ചോർന്നു; അശ്ലീലം കാണാൻ കയറിയവർ കുടുങ്ങും

ന്യൂയോര്‍ക്ക്: ഓണ്‍ലൈനായി ലൈവ് സെക്സ് സ്ട്രീം ചെയ്യുന്ന ലൈവ് ക്യാം സൈറ്റിലെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോർട്ട്. ക്യാം4 എന്ന സൈറ്റിലെ വിവരങ്ങൾ ആര്‍ക്കും ചോര്‍ത്താവുന്ന രീതിയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. വെബ് ക്യാം വഴി ഈ സൈറ്റിൽ ലൈവായി സ്ട്രീം ചെയ്തിരുന്നത് അശ്ലീല രംഗങ്ങളായിരുന്നു. പണം കൊടുത്താണ് ഈ സൈറ്റ് ഉപയോ​ഗിക്കുന്നത്. 

സുരക്ഷിതമല്ലാത്ത ഓണ്‍ലൈന്‍ സൈറ്റുകളുടെ വിവരങ്ങള്‍ പുറത്തുവിടുന്ന സൈബര്‍ സുരക്ഷ സ്ഥാപനം 'സെയ്ഫ്റ്റി ഡിറ്റക്ടീവ്‌സാണ്' സൈറ്റിലെ സുരക്ഷാ പ്രശ്നം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 1088 കോടി രേഖകള്‍ ക്യാം4 സൈറ്റില്‍ ഒട്ടും സുരക്ഷിതമല്ലെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഏതൊരു ഹാക്കര്‍ക്കും എളുപ്പത്തില്‍ കവരാന്‍ കഴിയുന്ന രീതിയിലുള്ള വിവരങ്ങളില്‍ ആളുകളുടെ പേരുകള്‍, വ്യക്തികളുടെ ലൈംഗിക താത്പര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, പണം നല്‍കിയതിന്‍റെ വിശദാംശങ്ങള്‍, ഓണ്‍ലൈന്‍  ചാറ്റുകള്‍ എന്നിവ അടക്കം പല സുപ്രധാന വിവരങ്ങളും ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്. 

ഫ്രീ ലൈവ് സെക്‌സ് ക്യാമുകള്‍ കാണിക്കാം എന്ന് പരസ്യം ചെയ്യുന്ന ക്യാം4 സൈറ്റില്‍ പക്ഷേ പെയ്ഡ‍ായി മാത്രമേ സേവനങ്ങള്‍ ലഭിക്കൂ. ഇതിനാല്‍ തന്നെ നിര്‍ണായകമായ കാര്‍ഡ് വിവരങ്ങള്‍ ഉപയോക്താവ് നല്‍കുന്നുവെന്നും എന്നാല്‍ അത് സുരക്ഷിതമല്ലെന്നുമാണ് സൈറ്റിനെക്കുറിച്ചുള്ള സുരക്ഷാ മുന്നറിയിപ്പിൽ പറയുന്നത്. 

1088 കോടി വിവരങ്ങളില്‍, 1.1 കോടി ഇമെയില്‍ വിലാസങ്ങളാണ് ഉള്ളത്. ക്യാം4ന്റെ ഉപയോക്താക്കളില്‍ 6.6 ദശലക്ഷം ഉപയോക്താക്കള്‍ അമേരിക്കയില്‍ നിന്നാണ്. 54 ലക്ഷം ബ്രസീലുകാരും, 49 ലക്ഷം ഇറ്റലിക്കാരും, 42 ലക്ഷം ഫ്രഞ്ചുകാരും ഉണ്ടെന്നും ഗവേഷകര്‍ പറയുന്നു. പുതിയ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ അരമണിക്കൂറിനുള്ളില്‍ ക്യാം4 സൈറ്റ് താല്‍ക്കാലിമായി അടച്ചിരിക്കുകയാണ്. പ്രശ്നങ്ങള്‍ പരിഹരിച്ചുവരുന്നു എന്നാണ് സൈറ്റിന്‍റെ പ്രതികരണം.

നിലവില്‍ ഈ സൈറ്റില്‍ നിന്ന് ഡാറ്റ ചോര്‍ന്നതായി ഗവേഷകര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പക്ഷെ വലിയ സുരക്ഷാ പിഴവ് ഈ സൈറ്റിനുണ്ടെന്നും അതിനാല്‍ ഇത് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ തെളിവു ലഭിക്കാത്തതിനാല്‍ മുന്‍പുള്ള കാലത്ത് ക്യാം4 ഹാക്കു ചെയ്യപ്പെട്ടിട്ടില്ലെന്നു പറയാനാവില്ലെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒരു ബാങ്കിന്‍റെ ലോക്കര്‍ റൂം തുറന്നിട്ടതിന് സമാനമായ അവസ്ഥ എന്നാണ് ക്യാം4  സംബന്ധിച്ച്  'സെയ്ഫ്റ്റി ഡിറ്റക്ടീവ്‌സിന്‍റെ' റിപ്പോര്‍ട്ടറിലെ വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com