വാഷിങ്ടൺ ഡിസി: കോവിഡിനെ തോൽപ്പിച്ച് 103-ാം വയസ്സിൽ അത്ഭുതകരമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് ജെന്നി സ്റ്റെജ്ന എന്ന മുത്തശ്ശി. ജീവൻ തിരിച്ചുക്കിട്ടില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പോലും വിധിയെഴുതിയ ശേഷമാണ് ജെന്നിയുടെ ഈ തിരിച്ചുവരവ്. അമേരിക്കയിലെ മസാച്യുസെറ്റ്സിലാണ് സംഭവം.
ജീവിതത്തിലേക്കുള്ള ഈ തിരിച്ചുവരവ് ബിയര്‍ കഴിച്ച് ആഘോഷിക്കുകയാണ് ജെന്നി. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
ലൈഫ് കെയര്‍ സെന്റര്‍ ഓഫ് വില്‍ബ്രാഹത്തിലെ ആദ്യ കൊവിഡ് 19 രോഗിയായിരുന്നു ജെന്നി. രോഗബാധ മൂർച്ഛിച്ചതോടെ ഭര്‍ത്താവിനും മക്കള്‍ക്കും അവസാനമായി ജെന്നിയെ കാണാനുള്ള അവസരം ആശുപത്രി അധികൃതര്‍ നൽകിയിരുന്നു. എന്നാൽ ഇതിനുശേഷം ആരോഗ്യനിലയിൽ നല്ല പുരോഗതി കാട്ടിയ ജെന്നി രോഗത്തെ കീഴടക്കുകയായിരുന്നു. ഈ സന്തോഷത്തിൽ തണുത്ത ബിയറുമായാണ് ഭര്‍ത്താവ് ജെന്നിയെ കാണാൻ ആശുപത്രിയിലെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ