ഇനി മണിക്കൂറുകൾ മാത്രം, ട്രംപോ ബൈഡനോ? വിധിയെഴുത്ത് നാളെ  

കോ​​വി​​ഡ് ക​​ണ​​ക്കി​​ലെ​​ടു​​ത്ത് 86 ദ​​ശ​​ല​​ക്ഷ​​ത്തി​​ലേ​​റെ വോ​​ട്ട​​ർ​​മാ​​ർ മു​​ൻ​​കൂ​​ർ വോ​​ട്ടു ചെ​​യ്തു ക​​ഴി​​ഞ്ഞു
ഇനി മണിക്കൂറുകൾ മാത്രം, ട്രംപോ ബൈഡനോ? വിധിയെഴുത്ത് നാളെ  

വാഷിങ്ടൺ: കോവിഡാനന്തര കാലത്തേക്കുള്ള അമേരിക്കയുടെ തി​​രി​​ച്ചു​​വ​​ര​​വി​​ന് ആ​​രു നേ​​തൃ​​ത്വം ന​​ൽ​​ക​​ണ​​മെ​​ന്നു തീ​​രു​​മാ​​നി​​ക്കാ​​ൻ ഇനി മണിക്കൂറുകൾ മാത്രം. ലോകം ഉറ്റുനോക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന് ഒരുങ്ങുകയാണ് യുഎസ് ജനത. ചൊ​​വ്വാ​​ഴ്ച ന​​ട​​ക്കു​​ന്ന വോട്ടെടുപ്പിൽ നി​​ല​​വിലെ പ്ര​​സി​​ഡ​​ൻറും റി​​പ്പ​​ബ്ലി​​ക്ക​​ൻ സ്ഥാ​​നാ​​ർ​​ഥി​​യു​​മാ​​യ ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ജോ ബൈഡനും തമ്മിലാണ് പോരാട്ടം

കോ​​വി​​ഡ് ക​​ണ​​ക്കി​​ലെ​​ടു​​ത്ത് 86 ദ​​ശ​​ല​​ക്ഷ​​ത്തി​​ലേ​​റെ വോ​​ട്ട​​ർ​​മാ​​ർ മു​​ൻ​​കൂ​​ർ വോ​​ട്ടു ചെ​​യ്തു ക​​ഴി​​ഞ്ഞു. ഇതാദ്യമായാണ് ഇത്രയധികം ആളുകൾ മുൻകൂറായി വോട്ട് രേഖപ്പെടുത്തുന്നത്. പോസ്റ്റൽ വോട്ടുകളിൽ ബൈ​​ഡ​​നു മു​​ൻ​​തൂ​​ക്ക​​മു​​ണ്ടെ​​ന്നാണ് പ്രവചനങ്ങൾ. അ​​തേ​​സ​​മ​​യം, പോ​​ളി​​ങ് ദി​​ന​​ത്തി​​ൽ ത​​ൻറെ വി​​ജ​​യം ഉ​​റ​​പ്പാ​​കു​​മെ​​ന്നാ​​ണ് ട്രം​​പ് അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന​​ത്.

അഭിപ്രായ സർവേകളിലും ബൈഡന് മുൻതൂക്കമുണ്ട്. ഈ തെരഞ്ഞെടുപ്പിൽ ബൈഡൻ ജയിച്ചാൽ അത് അമേരിക്കയിൽ പുതിയ ചരിത്രമായി മാറും. സിറ്റിംഗ് പ്രസിഡന്റിന്റെ രണ്ടാം ടേം അട്ടിമറിക്കും ചരിത്രത്തിലാദ്യമായി കറുത്ത വർഗ്ഗക്കാരി അമേരിക്കൻ വൈസ് പ്രസിഡന്റാകുന്നതിനും അമേരിക്കൻ ജനത സാക്ഷ്യംവഹിക്കും. 

ഇന്ത്യൻ വംശജയായ കമലാ ഹാരീസാണ് ഡെമോക്രാറ്റിക്കിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി. അമേരിക്കയുടെ രണ്ടാമത്തെ വലിയ പദവിയിൽ  എത്തുന്ന ആദ്യ കറുത്തവർഗക്കാരിയായ വനിത, ആദ്യ ഏഷ്യനമേരിക്കൻ വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിലാണ് കമല ചരിത്രമാവുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com