ഓസ്ട്രിയന്‍ തലസ്ഥാനത്ത് ഭീകരാക്രമണം, ആറിടത്ത് വെടിവയ്പ്പ്; 2 പേര്‍ കൊല്ലപ്പെട്ടു

വിയന്നയില്‍ ആറ് ഇടങ്ങളിലായാണ് ആക്രമണമുണ്ടായത്. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
ഓസ്ട്രിയന്‍ തലസ്ഥാനത്ത് ഭീകരാക്രമണം, ആറിടത്ത് വെടിവയ്പ്പ്; 2 പേര്‍ കൊല്ലപ്പെട്ടു

വിയന്ന: യൂറോപ്പിനെ നടുക്കി വീണ്ടും ഭീകരാക്രമണം. ഫ്രാന്‍സിന് പിന്നാലെ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ആക്രമണ സംഘത്തില്‍ ഉള്‍പ്പെട്ട ഭീകരവാദിയാണ്. 

വിയന്നയില്‍ ആറ് ഇടങ്ങളിലായാണ് ആക്രമണമുണ്ടായത്. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയായിരുന്നു വെടിവയ്പ്പ്. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിയന്നയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാനത്തെ സായാഹ്നം ആസ്വദിക്കാനായി നിരത്തിലേക്ക് എത്തിയ ആളുകള്‍ക്ക് നേരെയാണ് ആക്രമി സംഘം വെടിയുതിര്‍ത്തത്. 

സെന്‍ട്രല്‍ സിനനോഗിന് അടുത്താണ് ആക്രമണം ഉണ്ടായത്. ഭീകരവാദത്തിന് എതിരെ എന്ത് വിലകൊടുത്തും പൊരുതുമെന്ന് ആക്രമണം നടന്നതിന് പിന്നാലെ ഓസ്ട്രിയ ചാന്‍സലര്‍ വ്യക്തമാക്കി. ആക്രമണത്തിന് പിന്നിലെ ഭീകരവാദികളുടെ ലക്ഷ്യം എന്തെന്ന് സ്ഥിരീകരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com