പ്രസിഡന്റിന് ശമ്പളം നാല് ലക്ഷം ഡോളര്‍, ട്രംപിന് ഇനി പെന്‍ഷന്‍ തുകയായി രണ്ട് ലക്ഷം ഡോളറും; മറ്റ് ആനുകൂല്യങ്ങള്‍ ഇങ്ങനെ 

വൈറ്റ് ഹൗസിനേക്കാള്‍ വലുപ്പമുള്ള ബ്ലെയര്‍ ഹൗസാണ് പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരം
പ്രസിഡന്റിന് ശമ്പളം നാല് ലക്ഷം ഡോളര്‍, ട്രംപിന് ഇനി പെന്‍ഷന്‍ തുകയായി രണ്ട് ലക്ഷം ഡോളറും; മറ്റ് ആനുകൂല്യങ്ങള്‍ ഇങ്ങനെ 

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും ശക്തമായ അധികാര പദവിയാണ് അമേരിക്കന്‍ പ്രസിഡന്റിന്റേത്. പ്രതിവര്‍ഷം നാല് ലക്ഷം ഡോളറാണ് പ്രസിഡന്റിന്റെ ശമ്പളം, അതായത് ഏകദേശം രണ്ട് കോടി 96ലക്ഷം രൂപ. 50,000 ഡോളര്‍ (37 ലക്ഷത്തോളം രൂപ) ചിലവുകള്‍ക്കായി ലഭിക്കും. യാത്രയ്ക്കായി നികുതി അടയ്‌ക്കേണ്ടാത്ത ഒരു ലക്ഷം ഡോളര്‍ അനുവദിക്കും. ഇതിനുപുറമേ എയര്‍ഫോഴ്‌സ് വണ്‍ എന്ന വിമാനവും ഒരു ഹെലികോപ്റ്ററും കാറും അമേരിക്കന്‍ പ്രസിഡന്റിന്റെ ആനുകൂല്യങ്ങളാണ്. 

55,000 ചതുരശ്ര അടി വിസ്തൃതിയുള്ള വൈറ്റ് ഹൗസാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി. 132 മുറികളാണ് വൈറ്റ് ഹൗസിലുള്ളത്. 35 ശൗചാലയങ്ങളുള്ള വൈറ്റ് ഹൗസില്‍ ടെന്നീസ് കോര്‍ട്ട്, സിനിമ തിയറ്റര്‍, നീന്തല്‍ക്കുളം അടക്കമുള്ള ആഢംബര സൗകര്യങ്ങളുമുണ്ട്. വ്യായാമം ചെയ്യാനായി പ്രത്യേക ട്രാക്കും ഇവിടെയുണ്ട്. അഞ്ച് പാചകകാരാണ് വൈറ്റ് ഹൗസിലുള്ളത്. 

വൈറ്റ് ഹൗസിനേക്കാള്‍ വലുപ്പമുള്ള ബ്ലെയര്‍ ഹൗസാണ് പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരം. 70,000ചതുരശ്ര അടി വലിപ്പമുള്ള ബ്ലെയര്‍ ഹൗസില്‍ 119 മുറികളാണ് ഉള്ളത്. 20 കുടപ്പുമുറികളും 35 ശൗചാലയങ്ങളും നാല് ഡൈനിങ് റൂമുകളും കെട്ടിടത്തിലുണ്ട്. ഇതിനുപുറമേ ജിം, ഹെയര്‍ സലൂണ്‍ അടക്കമുള്ള ആഢംബര സൗകര്യങ്ങള്‍ വേറെയും. 

ബൈഡന്‍ പുതിയ പ്രസിഡന്റായി വൈറ്റ് ഹൗസിലേക്കെത്തുമ്പോള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് പടിയിറങ്ങുന്ന ഡോണള്‍ഡ് ട്രംപിന് തുടര്‍ന്ന് രണ്ട് ലക്ഷം ഡോളര്‍ വീതം പെന്‍ഷന്‍ ലഭിക്കും. രണ്ട് ലക്ഷം ഡോളറോളം വരുന്ന ആനുകൂല്യങ്ങളും ട്രംപിന് ലഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com