ഒന്നാം ലോകമഹായുദ്ധ കാലത്ത് പ്രാവ് 'സന്ദേശവാഹകന്‍', 100 വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ ക്യാപ്‌സൂള്‍ സന്ദേശം കണ്ടെത്തി

ഒന്നാം ലോകമഹായുദ്ധ കാലത്ത് സൈനികര്‍ക്ക് ഇടയില്‍ കൈമാറാന്‍ തയ്യാറാക്കിയ സന്ദേശം കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഒന്നാം ലോകമഹായുദ്ധ കാലത്ത് സൈനികര്‍ക്ക് ഇടയില്‍ കൈമാറാന്‍ തയ്യാറാക്കിയ സന്ദേശം കണ്ടെത്തി. 100 വര്‍ഷം പഴക്കം കണക്കാക്കുന്ന സന്ദേശം ഫ്രാന്‍സിലെ മുതിര്‍ന്ന ദമ്പതികള്‍ക്കാണ് ലഭിച്ചത്. ചെറിയ ക്യാംപ്‌സൂള്‍ രൂപത്തിലുള്ള സന്ദേശം പ്രാവ് മുഖാന്തരം കൈമാറാനായിരിക്കാം സൈനികര്‍ ഉദ്ദേശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജര്‍മ്മന്‍ ഭാഷയിലാണ് സന്ദേശം. ഒന്നാം ലോക മഹായുദ്ധ കാലത്ത് ഇംഗര്‍ഷൈം എന്ന സ്ഥലത്ത് വച്ച് സൈനികന്‍ തയ്യാറാക്കി അയച്ചതാണ് സന്ദേശം. കാലപഴക്കം കൊണ്ട് സന്ദേശത്തിലെ അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. യുദ്ധസമയത്ത് സൈനികനീക്കം സംബന്ധിച്ചുള്ള കാര്യങ്ങളാകാം സന്ദേശത്തില്‍ പ്രതിപാദിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ദേശിച്ചാണ് കത്ത് തയ്യാറാക്കിയത്. പ്ലാറ്റൂണ്‍ പോത്തോഫ് പടിഞ്ഞാറേ അതിര്‍ത്തിയില്‍ എത്തിയിരിക്കുന്നുവെന്നും ആക്രമണത്തിന് ശേഷം പിന്‍വാങ്ങിയെന്നുമാണ് കത്തിലെ ഉള്ളടക്കം. കനത്ത ആള്‍നാശമാണ് പ്ലാറ്റൂണ്‍ പോത്തോഫ് നേരിട്ടതെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ജൂലൈ 16ന് അയച്ച കത്താണ് ഇത്.പാടത്ത് നിന്നാണ് അപൂര്‍വ്വ കത്ത് ലഭിച്ചത്. തൊട്ടടുത്തുള്ള മ്യൂസിയത്തിലേക്ക് കൈമാറിയ കത്ത് അവിടെ സൂക്ഷിച്ച് വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com