'ബൈഡന്റെ വിജയം സ്ഥിരീകരിച്ചാല്‍ വൈറ്റ് ഹൗസിന്റെ പടിയിറങ്ങും'- ഡോണള്‍ഡ് ട്രംപ്

'ബൈഡന്റെ വിജയം സ്ഥിരീകരിച്ചാല്‍ വൈറ്റ് ഹൗസിന്റെ പടിയിറങ്ങും'- ഡോണള്‍ഡ് ട്രംപ്
'ബൈഡന്റെ വിജയം സ്ഥിരീകരിച്ചാല്‍ വൈറ്റ് ഹൗസിന്റെ പടിയിറങ്ങും'- ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ താന്‍ വൈറ്റ് ഹൗസിന്റെ പടിയിറങ്ങാമെന്ന് ഡോണള്‍ഡ് ട്രംപ്. അതേസമയം പരാജയം അംഗീകരിക്കാന്‍ താന്‍ തയ്യാറല്ലെന്നും ട്രംപ് ആവര്‍ത്തിച്ചു. 

ഇലക്ട്രല്‍ കോളജ് ബൈഡന്റെ വിജയം സ്ഥിരീകരിച്ചാല്‍ വൈറ്റ്ഹൗസ് വിട്ടുപോകുമോ എന്ന മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ മറുപടി. 'തീര്‍ച്ചയായും ഞാനത് ചെയ്യും, നിങ്ങള്‍ക്കതറിയാം' എന്നായിരുന്നു ട്രംപിന്റെ മറുപടി.
 
'എന്നാല്‍ അപ്രകാരം അവര്‍ ചെയ്യുകയാണെങ്കില്‍ അവര്‍ തെറ്റു ചെയ്യുകയാണ്, അത് അംഗീകരിക്കാന്‍ വളരെ പ്രയാസമുളള ഒരു കാര്യമാണ്. ഇത് ഒരു വലിയ തട്ടിപ്പായിരുന്നു'- ട്രംപ് വ്യക്തമാക്കി. 

വിചിത്രമായ കാരണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് ട്രംപ് കോടതിയെ സമീപിക്കാന്‍ പോലും മുതിര്‍ന്നിരുന്നു. യുഎസിലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ഒരു മൂന്നാം ലോക രാജ്യം പോലെയാണെന്നും ട്രംപ് പരിഹസിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com