വീട്ടില്‍ പണത്തിന്റെ കൂമ്പാരമാണ്, ബാങ്ക് അക്കൗണ്ടിലല്ല ശമ്പളം വാങ്ങുന്നത്: കാരി ലാം 

യുഎസ് ട്രഷറി ഏർപ്പെടുത്തിയ ഉപരോധമാണ് ഇതിന് കാരണമെന്നും ഒരു രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു
വീട്ടില്‍ പണത്തിന്റെ കൂമ്പാരമാണ്, ബാങ്ക് അക്കൗണ്ടിലല്ല ശമ്പളം വാങ്ങുന്നത്: കാരി ലാം 

ഹോങ്കോങ്: ബാക്ക് അക്കൗണ്ട് ഇല്ലാത്തതിനാൽ വീട്ടിൽ പണത്തിന്റെ കൂമ്പാരമെന്ന് ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് കാരി ലാം. ബാങ്ക് അക്കൗണ്ടില്ലാത്തതിനാൽ ശമ്പളം കിട്ടുന്ന പണം വീട്ടിൽ തന്നെ സൂക്ഷിക്കേണ്ട അവസ്ഥയിലാണെന്ന്‌ കാരി ലാം പറയുന്നു. യുഎസ് ട്രഷറി ഏർപ്പെടുത്തിയ ഉപരോധമാണ് ഇതിന് കാരണമെന്നും ഒരു രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

ഹോങ്കോങ്ങിനുമേലുള്ള ചൈനയുടെ പുതിയ സുരക്ഷാ നിയമത്തിന് മറുപടിയായാണ് ലാമിനും മറ്റു ഉദ്യോഗസ്ഥർക്കും ഉപരോധം ഏർപ്പെടുത്തിയത്.  ‘എല്ലാത്തിനും എല്ലാ ദിവസവും പണം ഉപയോഗിക്കുന്നു. നിങ്ങളുടെ മുന്നിൽ ഇരിക്കുന്നത് ഹോങ്കോങ് എസ്‌എ‌ആറിന്റെ (സ്പെഷൽ അഡ്മിനിസ്ട്രേറ്റീവ് റീജിയൻ) ചീഫ് എക്സിക്യൂട്ടീവ് ആണ്.

അവർക്ക് ബാങ്കിങ് സേവനമൊന്നും ലഭ്യമാക്കിയിട്ടില്ല. വീട്ടിൽ പണത്തിന്റെ കൂമ്പാരമുണ്ട്. എന്റെ ശമ്പളം സർക്കാർ എനിക്ക് പണമായി നൽകുന്നു’– അവർ പറഞ്ഞു. നാല് കോടി രൂപയാണ് പ്രതിവർഷം ലാമിന്റെ പ്രതിഫലം. ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നേതാക്കളിൽ ഒരാളാണ് കാരി ലാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com