ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍

കോവിഡിനെതിരെ ലോകം ഒറ്റക്കെട്ടായി പോരാടുന്നതിനിടെ, 2020ലെ വൈദ്യശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു
ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍

സ്റ്റോക്‌ഹോം: കോവിഡിനെതിരെ ലോകം ഒറ്റക്കെട്ടായി പോരാടുന്നതിനിടെ, 2020ലെ വൈദ്യശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ഹാര്‍വി ജെ ആള്‍ട്ടര്‍, മൈക്കള്‍ ഹൗട്ടണ്‍, ചാള്‍സ് എം റൈസ് എന്നിവര്‍ പുരസ്‌കാരം പങ്കിട്ടു.  ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ കണ്ടുപിടിത്തതിനാണ് ഇവരെ ആദരിച്ചത്.

പ്രതിവര്‍ഷം ലോകരാജ്യങ്ങളില്‍ ശരാശരി 7 കോടി ജനങ്ങള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബാധിക്കുന്നുണ്ട് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. നാലുലക്ഷം പേരാണ് ശരാശരി ഈ രോഗം ബാധിച്ച് മരിക്കുന്നത്. ഇതിന് കാരണമായ വൈറസിന്റെ കണ്ടുപിടിത്തം വൈദ്യശാസ്ത്രരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണമെഡലും 1 കോടി സ്വീഡിഷ് ക്രോണറും അടങ്ങുന്നതാണ് പുരസ്‌കാരം.

കോവിഡിനെതിര ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി പൊരുതുന്ന വേളയിലുളള ഈ അവാര്‍ഡിന് വലിയ പ്രാധാന്യമാണ് ഉളളത്. സമൂഹം ഒറ്റക്കെട്ടായി പൊരുതേണ്ടതിന്റെ ആവശ്യകതയാണ് പുരസ്‌കാരം ഉയര്‍ത്തിക്കാട്ടുന്നത്. ഒക്ടോബര്‍ 12 വരെ വിവിധ മേഖലയില്‍ സംഭാവന നല്‍കിയവര്‍ക്ക് ആദരം നല്‍കുന്ന നൊബേല്‍ സമ്മാനത്തിന്റെ ആദ്യ പ്രഖ്യാപനമാണ് ഇന്നുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com