'കേട്ടത് ശ്രീരാമ സ്തുതികൾ'- കശ്മീർ വിഷയത്തിൽ പാകിസ്ഥാൻ സംഘടിപ്പിച്ച ഒൺലൈൻ ചർച്ച പൊളിച്ചടുക്കി ഹാക്കർമാർ

ഇസ്ലാമബാദ്: കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ സംഘടിപ്പിച്ച ഓൺലൈൻ ചർച്ച ഹാക്ക് ചെയ്തു. ഹിന്ദു ഭക്തി ഗാനങ്ങൾ കേൾപ്പിച്ചാണ് ഹാക്കർമാർ ചർച്ച ഹാക്ക് ചെയ്തത്. വീഡിയോ കോൺഫറൻസ് ഫെയ്‌സ്ബുക്ക് വഴി ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയാണ് സംഭവം. 

വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ​ഗ്ധർ ചർച്ചയിൽ പങ്കെടുത്തിരുന്നു. 'ഇന്ത്യ കശ്മീർ കൈയടക്കിയ 72 വർഷങ്ങൾ' എന്നതായിരുന്നു ചർച്ചയുടെ വിഷയം. ഇന്ത്യാവിരുദ്ധമായ ഈ ചർച്ച ഹാക്ക് ചെയ്യുകയും ശ്രീരാമ, ഹനുമാൻ സ്തുതി ഗീതങ്ങൾ കേൾപ്പിക്കുകയുമായിരുന്നു. ചർച്ചയ്ക്കിടെ പല തവണയായാണ് ഹാക്കർമാർ തടസം സൃഷ്ടിച്ചത്.

പാട്ട് കേൾക്കാൻ തുടങ്ങിയ ഉടനെ. 'ഇത് ഞങ്ങൾ പ്രതീക്ഷിച്ചതാണ്' എന്നായിരുന്നു പ്രതിനിധികളിൽ ഒരാളുടെ പ്രതികരണം. ഹാക്കർമാരുടെ മൈക്ക് മ്യൂട്ട് ചെയ്യാൻ മറ്റൊരു പ്രതിനിധി ആവശ്യപ്പെടുന്നുണ്ടായിരുന്നുവെങ്കിലും ഹാക്കർമാർ ചർച്ചയ്ക്ക് തടസം സൃഷ്ടിക്കുന്നത് തുടരുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യപകമായാണ് പ്രചരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com