തുര്‍ക്കിയിലും ഗ്രീസിലും ശക്തമായ ഭൂചലനം, സുനാമി; വ്യാപക നാശനഷ്ടം, ഒട്ടേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് 

ഭൂകമ്പമാപിനിയില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേ
തുര്‍ക്കിയിലും ഗ്രീസിലും ശക്തമായ ഭൂചലനം, സുനാമി; വ്യാപക നാശനഷ്ടം, ഒട്ടേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് 

ഏഥന്‍സ്: ഗ്രീസിലും തുര്‍ക്കിയിലും ശക്തമായ ഭൂചലനം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കെട്ടിടങ്ങള്‍ക്കിടയില്‍ പെട്ട് നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഭൂചലനത്തിന്റെ സ്വാധീനഫലമായി ഉണ്ടായ സുനാമിയിലും നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

ഈജിയന്‍ കടലില്‍ വെള്ളിയാഴ്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്. ദ്വീപായ സമോസില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് ദൂചലനം സംഭവിച്ചത്. ഭൂകമ്പമാപിനിയില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേ വ്യക്തമാക്കി.

തുര്‍ക്കിയിലെ കടലോര നഗരമായ ഇസ്മിറിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കെട്ടിടങ്ങളില്‍ നിരവധിപ്പേര്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. എത്രപ്പേര്‍ക്ക് ആളപായം സംഭവിച്ചു എന്നത് വ്യക്തമല്ല. ഒട്ടേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടങ്ങളുടെ അടിയില്‍ നിന്ന് ആളുകള്‍ എഴുന്നേറ്റ് വരുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ആറു കെട്ടിടങ്ങള്‍  തകര്‍ന്നുവീണു എന്നാണ് ഇസ്മിര്‍ പ്രവിശ്യ അധികൃതര്‍ പറയുന്നത്. തകര്‍ന്നുവീണ കെട്ടിടങ്ങളില്‍ നിന്ന് പുകപടലം ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com