2029ല്‍ ഭൂമിക്ക്‌ അരികിലൂടെ കടന്നു പോവും, 2068ല്‍ ഇടിച്ചിറങ്ങും; അപോഫിസ്‌ അപകടം വിതച്ചേക്കുമെന്ന്‌ മുന്നറിയിപ്പ്‌

300 മീറ്റര്‍ വലിപ്പമാണ്‌ ഇതിനുള്ളത്‌. 2029 ഏപ്രില്‍ 13ന്‌ ഇത്‌ ഭൂമിക്ക്‌ അരികിലൂടെ കടന്നു പോവുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്
asteroid may hit Earth
asteroid may hit Earth


പോഫിസ്‌ ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചേക്കാമെന്ന്‌ ശാസ്‌ത്രജ്ഞരുടെ മുന്നറിയിപ്പ്‌. അപോഫിസ്‌ ഛിന്നഗ്രഹത്തിന്റെ വേഗതയില്‍ ക്രമാതീത വര്‍ധനവുണ്ടായതായി കണ്ടെത്തിയതോടെയാണ്‌ ഇത്‌ ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിച്ചേക്കാമെന്ന പ്രവചനം ശാസ്‌ത്രജ്ഞന്മാരുടെ ഭാഗത്ത്‌ നിന്നുമുണ്ടാവുന്നത്‌.

300 മീറ്റര്‍ വലിപ്പമാണ്‌ ഇതിനുള്ളത്‌. 2029 ഏപ്രില്‍ 13ന്‌ ഇത്‌ ഭൂമിക്ക്‌ അരികിലൂടെ കടന്നു പോവുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. നഗ്ന നേത്രങ്ങള്‍ കൊണ്ട്‌ ഇത്‌ കാണാനാവും. ജപ്പാന്റെ സുബറു ടെലിസ്‌കോപിലൂടെയാണ്‌ അപോഫിസിന്റെ വേഗം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്‌.

2068ല്‍ അപോഫിസ്‌ ഭൂമിയില്‍ പതിച്ചേക്കാമെന്ന്‌ നേരത്തെ കണക്കാക്കിയിരുന്നു എങ്കിലും പിന്നാലെ ശാസ്‌ത്രജ്ഞര്‍ അതിനുള്ള സാധ്യത തള്ളിയിരുന്നു. എന്നാല്‍ യാര്‍കോവ്‌സ്‌കി പ്രതിഭാസം മൂലം അപോഫിസിന്റെ സഞ്ചാര പാത പ്രവചിക്കുക പ്രയാസമായി മാറി. ബഹിരാകശത്ത്‌ ഭ്രമണം ചെയ്‌തുകൊണ്ടിരിക്കുന്ന വസ്‌തുക്കള്‍ക്ക്‌ മേല്‍ ക്രമാതീതമായി ചൂട്‌ വര്‍ധിക്കുകയും അതിലൂടെ ഛിന്നഗ്രഹം ചൂട്‌ പുറം തള്ളുകയും, ഇത്‌ ഛിന്നഗ്രഹത്തിന്റെ വേഗത വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്യുന്ന പ്രതിഭാസമാണ്‌ യാര്‍ക്കോവ്‌സ്‌കി.

ഇവിടെ ക്ലിക്ക് ചെയ്യുക കേരള വാർത്ത വായിക്കാൻ



നിലവില്‍ നഗ്ന നേത്രങ്ങള്‍ കൊണ്ട്‌ കാണാന്‍ സാധിക്കുന്ന അകലത്തിലൂടെ ഇത്‌ കടന്നു പോവുമെന്നാണ്‌ കണക്കാക്കുന്നത്‌. എന്നാല്‍ ഗതിമാറ്റം ഉണ്ടായാല്‍ അത്‌ ഭൂമിയെ അപകടത്തിലാക്കും. യാര്‍ക്കോവ്‌സ്‌കിയുടെ പ്രഭാവം അപോഫിസില്‍ കണ്ടെത്തിയതോടെ ഇത്‌ 2068ല്‍ ഭൂമിയില്‍ പതിച്ചേക്കാമെന്നാണ്‌ സൂചനയാണ്‌ ശാസ്‌ത്രജ്ഞര്‍ നല്‍കുന്നത്‌.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com