ആശ്വാസ വാർത്ത; ഓക്സ്ഫഡ് കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം വീണ്ടും തുടങ്ങി

ആശ്വാസ വാർത്ത; ഓക്സ്ഫഡ് കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം വീണ്ടും തുടങ്ങി
ആശ്വാസ വാർത്ത; ഓക്സ്ഫഡ് കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം വീണ്ടും തുടങ്ങി

ലണ്ടൻ: ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് 19 വാക്സിന്റെ പരീക്ഷണം വീണ്ടും ആരംഭിച്ചു. ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ആസ്ട്ര സെനേക്കയുമായി ചേർന്നാണ് ഓക്സ്ഫഡ് സർവകലാശാല വാക്സിൻ വികസിപ്പിച്ചത്. 

ഇക്കഴിഞ്ഞ ആറാം തീയതി വാക്സിൻ പരീക്ഷണം നിർത്തിവച്ചിരുന്നു. വാക്സിൻ കുത്തിവെച്ച വൊളൻ്റിയർമാരിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധിച്ചതിനെ തുടർന്നാണ് പരീക്ഷണം നിർത്തുന്നതെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്ന് വികസിപ്പിച്ച വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നിർത്തിയത്.

മൂന്നാം ഘട്ട പരീക്ഷണത്തിനാണ് വീണ്ടും തുടക്കമിട്ടിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി 18,000 പേരിലാണ് വാക്സിൻ ഇതുവരെ പരീക്ഷിച്ചിട്ടുള്ളത്. അജ്ഞാത രോ​ഗം കണ്ടെത്തിയത് സംബന്ധിച്ച് വിശദമായി പഠിച്ച ശേഷം പരീക്ഷണം പുനരാരംഭിക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com