രണ്ട് ദിവസം കൊണ്ട് മരണസംഖ്യ ഇരട്ടിയായി; അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 4000കടന്നു, രണ്ടര ലക്ഷം പേരുടെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന് ട്രംപ്

കോവിഡ് 19 പടര്‍ന്നുപിടിക്കുന്ന അമേരിക്കയില്‍ മരണസംഖ്യ 4000 കടന്നു
രണ്ട് ദിവസം കൊണ്ട് മരണസംഖ്യ ഇരട്ടിയായി; അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 4000കടന്നു, രണ്ടര ലക്ഷം പേരുടെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന് ട്രംപ്

കോവിഡ് 19 പടര്‍ന്നുപിടിക്കുന്ന അമേരിക്കയില്‍ മരണസംഖ്യ 4000 കടന്നു. രണ്ട് ദിവസം കൊണ്ട് ഇരട്ടിമരണമാണ് സംഭവിച്ചിരിക്കുന്നതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. 

ശനിയാഴ്ച മരണസംഖ്യ 2,010 ആയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ 4,076ആയി.  ന്യൂയോര്‍ക്കിലാണ് നാല്‍പ്പത് ശതമാനം മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച അമേരിക്ക ചൈനയിലെ മരണസംഖ്യയെ മറികടന്നിരുന്നു. 189,510 കോവിഡ് കേസുകളാണ് നിലവില്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

അമേരിക്ക കടന്നു പോകാനിരിക്കുന്നത് വേദന നിറഞ്ഞ രണ്ടാഴ്ചക്കാലമാണെന്നും 2.4 ലക്ഷത്തോളം പേരുടെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 

'വലിയ വേദനകള്‍ ഉണ്ടാകാന്‍ പോവുകയാണ്. വേദനനിറഞ്ഞ രണ്ടാഴ്ചക്കാലം'. വരാനിരിക്കുന്ന ബുദ്ധിമുട്ടേറിയ ആ  ദിനങ്ങളെ നേരിടാന്‍ എല്ലാ അമേരിക്കരും തയ്യാറായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണെന്നും ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാലും ഒരു ലക്ഷം മുതല്‍ 2.4 ലക്ഷം പേര്‍ വരെ മരിച്ചേക്കാമെന്നാണ് വൈറ്റ് ഹൗസ് കണക്കാക്കുന്നത്. ഏപ്രില്‍ 30 വരെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com