കൊറോണ, കൊറോണ എന്നു വിളിച്ചു കൂവി, തറയില്‍ തുപ്പി; സിംഗപ്പൂരില്‍ ഇന്ത്യക്കാരന് തടവുശിക്ഷ

കൊറോണ, കൊറോണ എന്നു വിളിച്ചു കൂവി, തറയില്‍ തുപ്പി; സിംഗപ്പൂരില്‍ ഇന്ത്യക്കാരന് തടവുശിക്ഷ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ കൊറോണ കൊറോണ എന്ന് അലറിവിളിച്ച് ഹോട്ടല്‍ ഫ്‌ളോറില്‍ തുപ്പിയ ഇന്ത്യന്‍ വംശജന് തടവു ശിക്ഷ. 52കാരനായ ജസ്വിന്ദര്‍ സിങ് മെഹര്‍ സിങ് ആണ് രണ്ടു മാസം ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടത്.

ചാങി വിമാനത്താവളത്തിലെ ഹോട്ടലിലാണ് ഇയാള്‍ പ്രശ്‌നമുണ്ടാക്കിയത്. കൊറോണ കൊറോണ എന്ന് വിളിച്ചു കൂവി ഇയാള്‍ ഫ്‌ളോറില്‍ തുപ്പിയെന്നാണ് കേസ്.

ഹോട്ടല്‍ അടച്ചതായി ജീവനക്കാര്‍ അറിയിച്ചപ്പോഴായിരുന്നു സിങ്ങിന്റെ പരാക്രമം. പ്ലെയ്റ്റ് നിലത്ത് എറിഞ്ഞുടച്ച ഇയാള്‍ തറയില്‍ തുപ്പുകയും ചെയ്തു. വീണ്ടും വീണ്ടും തുപ്പിയ സിങ് കൊറോണ, കൊറോണ എന്ന് വിളിച്ചൂകൂവിയതായി ജീവനക്കാര്‍ പറഞ്ഞു.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ഒരു കേസില്‍ ഒരാളെ ശിക്ഷിക്കുന്നത് രാജ്യത്ത് ആദ്യമായാണെന്ന് സ്‌ട്രെയ്റ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com