ക്വാറന്റൈന്‍ ലംഘിക്കുന്നവരെ വെടിവെച്ചു കൊല്ലണം; പൊലീസിനും പട്ടാളത്തിനും ഫിലീപ്പിന്‍സ് പ്രസിഡന്റിന്റെ ഉത്തരവ്

കോവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ക്വാറന്റൈന്‍ ലംഘിച്ചാല്‍ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ട് ഫിലീപ്പിന്‍സ് പ്രസിഡന്റ് റോഡ്രിഗോ ട്യുട്ടേര്‍ട്ട്.
ക്വാറന്റൈന്‍ ലംഘിക്കുന്നവരെ വെടിവെച്ചു കൊല്ലണം; പൊലീസിനും പട്ടാളത്തിനും ഫിലീപ്പിന്‍സ് പ്രസിഡന്റിന്റെ ഉത്തരവ്

കോവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ക്വാറന്റൈന്‍ ലംഘിച്ചാല്‍ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ട് ഫിലീപ്പിന്‍സ് പ്രസിഡന്റ് റോഡ്രിഗോ ട്യുട്ടേര്‍ട്ട്.

'ഞാന്‍ മടികാണിക്കില്ല. ജീവിതത്തിന് ഭീഷണിയായി വരുന്നവരെ വെടിവെച്ചു കൊല്ലാന്‍ പൊലീസിനോടും പട്ടാളത്തോടും ഉത്തരവിടുകയാണ്' റോഡ്രിഗോ പറഞ്ഞു. 

കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ തലസ്ഥാന നഗരമായ മനിലയുടെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന ദിവസക്കൂലിക്കാരുടെ ജീവിത മാര്‍ഗം ദുഷ്‌കരമാക്കിയിരിക്കുകയാണ്. ഇടതുപക്ഷ ഗ്രൂപ്പുകള്‍ ജനങ്ങളെ സമരത്തിന് പ്രേരിപ്പിക്കുകയാണെന്നാണ് പ്രസിഡന്റ് ആരോപിക്കുന്നത്. 

' ഇടതുപക്ഷക്കാരെ, നിങ്ങള്‍ ഓര്‍ത്തുകൊള്ളുക, നിങ്ങള്‍ സര്‍ക്കാരല്ല. കലാപമുണ്ടാക്കി കുഴപ്പത്തിന് ശ്രമിക്കരുത്.കോവിഡ് കഴിയുന്നതുവരെ നിങ്ങളെ ജയിലിലാക്കാന്‍ ഞാന്‍ ഉത്തരവിടും'- റോഡ്രിഗോ പറഞ്ഞു. 

പ്രസിഡന്റിന്റെ പരാമര്‍ശങ്ങള്‍ക്ക് എതിരെ ഇടത് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. റോഡ്രിഗോയെ പുറത്താക്കണം എന്നാണ് ഇവരുടെ ആവശ്യം. 

സര്‍ക്കാര്‍ പിന്തുണയോടെ രാജ്യത്ത് നടന്നുവരുന്ന മുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുന്നതാണ് പ്രസിഡന്റിന്റെ പരാമര്‍ശം എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. നിലവില്‍ രാജ്യത്ത് 2,311 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 96പേര്‍ മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com