കോവിഡ് കാലത്തും ഒന്നാം സ്ഥാനം നിലനിര്‍ത്തി ആമസോണ്‍ സ്ഥാപകന്‍, മുന്‍ ഭാര്യയും പട്ടികയില്‍; ട്രംപിന്റെ സമ്പാദ്യത്തില്‍ 100 കോടി ഡോളറിന്റെ ഇടിവ് , സമ്പന്നരുടെ പട്ടിക

ലോകമൊട്ടാകെ കോവിഡ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തിലും സമ്പന്നരുടെ പട്ടികയില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് തന്നെ ഒന്നാമത്.
കോവിഡ് കാലത്തും ഒന്നാം സ്ഥാനം നിലനിര്‍ത്തി ആമസോണ്‍ സ്ഥാപകന്‍, മുന്‍ ഭാര്യയും പട്ടികയില്‍; ട്രംപിന്റെ സമ്പാദ്യത്തില്‍ 100 കോടി ഡോളറിന്റെ ഇടിവ് , സമ്പന്നരുടെ പട്ടിക

ന്യൂഡല്‍ഹി: ലോകമൊട്ടാകെ കോവിഡ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തിലും സമ്പന്നരുടെ പട്ടികയില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് തന്നെ ഒന്നാമത്. 11300 കോടി ഡോളറാണ് ബെസോസിന്റെ സമ്പാദ്യം. മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സാണ് രണ്ടാം സ്ഥാനത്ത്. 9800 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. ജെഫ് ബെസോസിന്റെ മുന്‍ ഭാര്യ മക്കെന്‍സി ബെസോസ് ധനികരുടെ പട്ടികയില്‍ ഇടം നേടി എന്നതാണ് പ്രത്യേകത.

ഫോര്‍ബ്‌സിന്റെ സമ്പന്നരുടെ 34-ാമത് പട്ടികയാണ് പുറത്തുവന്നത്. ഫ്രാന്‍സിലെ ധനികനായ ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ടാണ് മൂന്നാം സ്ഥാനത്ത്. ആഡംബര വസ്തുക്കളുടെ വിപണനരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്‍വിഎംഎച്ചിന്റെ ചെയര്‍മാനും സിഇഒയുമായ അര്‍നോള്‍ട്ടിന്റെ സമ്പാദ്യം 7600 കോടി ഡോളറാണ്. പ്രശസ്ത നിക്ഷേപകനായ വാരണ്‍ ബഫറ്റാണ് നാലാം സ്ഥാനത്ത്. 6700 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം.

ജെഫ് ബെസോസിന്റെ മുന്‍ ഭാര്യ മക്കെന്‍സി ബെസോസ് പട്ടികയില്‍ 22-ാം സ്ഥാനത്താണ്. 3600 കോടി ഡോളറാണ് സമ്പാദ്യം.ഒറാക്കിള്‍ സ്ഥാപകന്‍ ലാറി എലിസണ്‍ ആണ് ധനികരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. 5900 കോടി ഡോളറിന്റെ ആസ്തിയാണ് ഇദ്ദേഹത്തിന് ഉളളത്.  

കോവിഡിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റും ബിസിനസ്സുകാരനുമായ ഡൊണള്‍ഡ് ട്രംപിന്റെ വരുമാനത്തില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. ഒരുമാസത്തിനകം 100 കോടി ഡോളറിന്റെ ഇടിവാണ്  ഇദ്ദേഹത്തിന്റെ സമ്പാദ്യത്തില്‍ ഉണ്ടായത്. മൊത്തം ശതകോടീശ്വരന്മാരുടെ സമ്പാദ്യത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. 8.7 ലക്ഷം കോടി ഡോളറില്‍ നിന്ന് 8 ലക്ഷം കോടി ഡോളറായാണ് താഴ്ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com