വാടക നല്‍കാന്‍ ഇല്ലെങ്കിൽ സെക്സ്, കൊറോണ കാലത്തെ ചൂഷണങ്ങൾ; പരാതി 

വാടകയെക്കുറിച്ച് മൊബൈല്‍ ചാറ്റിലൂടെ പറയുന്നതിനിടെ കെട്ടിട ഉടമ ലൈംഗികാവയവത്തിന്റെ ചിത്രം അയച്ചുനൽകി
വാടക നല്‍കാന്‍ ഇല്ലെങ്കിൽ സെക്സ്, കൊറോണ കാലത്തെ ചൂഷണങ്ങൾ; പരാതി 

വാഷിങ്ടണ്‍: കോവിഡ് 19 വ്യാപിക്കുന്നതിനിടയിൽ ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. തൊഴില്‍-വ്യവസായ രംഗങ്ങളിലെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിന് പിന്നാലെയാണ് അതിക്രമങ്ങൾ. കെട്ടിട ഉടമകള്‍ വാടകയ്ക്ക് പകരം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിർബന്ധിക്കുന്നതായി സ്ത്രീകൾ പരാതിപ്പെട്ടു. യുഎസിലെ ഹവായിയിലാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ റിപ്പോർട്ട് ചെയ്തത്.

താമസിക്കുന്ന കെട്ടിടങ്ങളുടെ വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ പല സ്ത്രീകള്‍ക്കും ചൂഷണം നേരിടേണ്ടിവരുകയാണെന്ന് എന്‍ബിസിയുടെ ന്യൂസ് റിപ്പോർട്ടിൽ പറയുന്നു. ഇത്തരം പരാതികളുടെ എണ്ണം കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കുതിച്ചുയര്‍ന്നെന്ന് ഹവായി സ്റ്റേറ്റ് വനിതാ കമ്മീഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഖാറ ജബോള കാര്‍ലസിൽ പ്രതികരിച്ചു. വാടകയെക്കുറിച്ച് മൊബൈല്‍ ചാറ്റിലൂടെ പറയുന്നതിനിടെ കെട്ടിട ഉടമ ലൈംഗികാവയവത്തിന്റെ ചിത്രം അയച്ചുനൽകിയ സംഭവം പോലുമുണ്ടായെന്ന് കാര്‍ലസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com