'കൊറോണ വൈറസ് പരീക്ഷണ ശാലയിൽ നിന്ന് ചോർന്നതല്ല'; മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിൽ എത്തിയതെന്ന് ലോകാരോഗ്യ സംഘടന
By സമകാലിക മലയാളം ഡെസ്ക് | Published: 22nd April 2020 08:41 AM |
Last Updated: 22nd April 2020 08:41 AM | A+A A- |

ജനീവ; കൊറോണ വൈറസ് ചൈനയിൽ കണ്ടെത്തിയതു മുതൽ വൈറസ് വ്യാപനത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. പരീക്ഷണ ശാലയിൽ നിന്നു ചോർന്നതാണെന്നും മൃഗങ്ങളിൽ നിന്ന് മനുഷ്യരിൽ എത്തിയതാണെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ നോവല്‍ കൊറോണ വൈറസ് പരീക്ഷണശാലയില്‍ നിന്നും ചോര്‍ന്നതാണെന്ന വാദങ്ങളെ തള്ളുകയാണ് ലോകാരോഗ്യ സംഘടന. വൈറസ് മൃഗങ്ങളിൽ നിന്ന് വന്നതാണെന്നാണ് ഡബ്ല്യൂഎച്ച്ഒ പറയുന്നത്.
വൈറസ് ലാബിലോ മറ്റെവിടെയെങ്കിലുമോ സൃഷ്ടിക്കപ്പെട്ടതല്ല. ലഭ്യമായ എല്ല തെളിവുകളും സൂചിപ്പിക്കുന്നത് അത് മൃഗങ്ങളില്‍ നിന്നും വന്നതാണെന്നാണെന്നും ലോകാരോഗ്യസംഘടനാ വക്താവ് ഫഡേല ചായ്ബ് പറഞ്ഞു. വവ്വാലുകള്‍ ഈ വൈറസുകളുടെ സ്വാഭാവിക വാഹകരാണ്. എന്നാല്‍ ഇത് എങ്ങനെ മനുഷ്യരിലേക്കെത്തി എന്നത് ഇപ്പോളും ചോദ്യമായി തുടരുകയാണ്. അത് കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ ഒരു ലാബില്‍ നിന്നാണ് വൈറസ് പുറത്തുവന്നതെന്ന യു.എസ് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്ന് പരീക്ഷണങ്ങള്‍ക്കിടെ അബദ്ധത്തില്‍ വൈറസ് പുറത്തുവന്നതെന്ന അഭ്യൂഹങ്ങള്‍ അവര്‍ തള്ളിക്കളഞ്ഞു.