വ്യാഴാഴ്ച നിര്‍ണായക ദിവസം:കൊറോണ പ്രതിരോധ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ കൊറോണ പ്രതിരോധത്തിനായി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ വ്യാഴാഴ്ച മുതല്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങുമെന്ന് യു.കെ അറിയിച്ചു. 
ചിത്രം: എപി
ചിത്രം: എപി


ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ കൊറോണ പ്രതിരോധത്തിനായി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ വ്യാഴാഴ്ച മുതല്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങുമെന്ന് യു.കെ അറിയിച്ചു. 

കഴിഞ്ഞ ആഴ്ച ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഒരു വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ സൂപ്പര്‍ ഫാസ്റ്റ് വാക്‌സിന്‍ വാഗ്ദാനം ചെയ്തിരുന്നു. സെപ്റ്റംബറോടെ ഈ വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. തങ്ങള്‍ വികസിപ്പിച്ചെടുത്ത  'ChAdOx1' വാക്‌സിന് കൊറോണ വൈറസിന് എതിരെ പ്രവര്‍ത്തിക്കാന്‍് കഴിയും എന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഈ ഗവേഷക സംഘത്തെ നയിക്കുന്ന പ്രഫസര്‍ സാറ ഗില്‍ബേര്‍ട്ട് പറയുന്നത്. 

ഓക്‌സ്‌ഫോര്‍ഡ് ഗവേഷണ സംഘത്തിന് അവരുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് സര്‍ക്കാര്‍ 20 ദശലക്ഷം പൗണ്ട് ധനസഹായം നല്‍കുമെന്ന് യു.കെ ആരോഗ്യ സെക്രട്ടറി അറിയിച്ചു. മാര്‍ച്ചില്‍ 2.2 ദശലക്ഷം യു.കെ സര്‍ക്കാര്‍ പ്രൊഫ.ഗില്‍ബേര്‍ട്ടിന് നല്‍കിയിരുന്നു. 

വാക്‌സിന്റെ പരിശോധനക്കായി 500 ഓളം സന്നദ്ധപ്രവര്‍ത്തകരെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച മുതല്‍ 90 വയസ്സ് വരെയുള്ള കാലഘട്ടത്തിലെ 10 വ്യത്യസ്ത രോഗികളില്‍ ഇത് പ്രയോഗിക്കും. ദീര്‍ഘകാലടിസ്ഥാനത്തില്‍ കൊറോണവൈറസിനെ പരാജയപ്പെടുത്താനുള്ള ഒരു മാര്‍ഗം വാക്‌സിന്‍ മാത്രമായിരിക്കുമെന്നും സംഘത്തിലെ ഒരു ഗവേഷകന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com