ശമനമില്ലാതെ കോവിഡ്, 1.82 കോ​ടി ക​ട​ന്നു രോ​ഗബാധിതർ

6,92,358 പേ​രാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​രി​ച്ച​ത്
ശമനമില്ലാതെ കോവിഡ്, 1.82 കോ​ടി ക​ട​ന്നു രോ​ഗബാധിതർ

വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1.82 കോ​ടി ക​ട​ന്നു. 18,234,936 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്. 6,92,358 പേ​രാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​രി​ച്ച​ത്. 1,14,36,724 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,11,948 പേ​ർ​ക്കാ​ണ്  രോ​ഗം ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക (48,13,647), ബ്ര​സീ​ൽ (27,33,677, ഇ​ന്ത്യ(18,04,702), റ​ഷ്യ (8,50,870), ദ​ക്ഷി​ണാ​ഫ്രി​ക്ക (5,11,485), മെ​ക്സി​ക്കോ (4,39,046), പെ​റു (4,28,850), ചി​ലി (3,59,731), സ്പെ​യി​ൻ (3,35,602), കൊ​ളം​ബി​യ (3,17,651) എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം. അമേരിക്കയിലെ കോവിഡ് മരണം 1.58 ലക്ഷം പിന്നിട്ടപ്പോൾ ബ്രസീലിൽ മരണം ഒരു ലക്ഷത്തോടടുക്കുകയാണ്.

ഇ​റാ​നി​ലും ബ്രി​ട്ട​നി​ലും മൂ​ന്ന് ല​ക്ഷ​ത്തി​ലേ​റ​പ്പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.  പാ​ക്കി​സ്ഥാ​ൻ, സൗ​ദി അ​റേ​ബ്യ, ഇ​റ്റ​ലി, ബം​ഗ്ലാ​ദേ​ശ്, തു​ർ​ക്കി, ജ​ർ​മ​നി എന്നീ രാജ്യങ്ങളിൽ ര​ണ്ടു​ല​ക്ഷ​ത്തി​നു മു​ക​ളി​ലും അ​ർ​ജ​ൻറീ​ന, ഫ്രാ​ൻ​സ്, ഇ​റാ​ക്ക്, കാ​ന​ഡ, ഇ​ന്തോ​നീ​ഷ്യ, ഖ​ത്ത​ർ, ഫി​ലി​പ്പീ​ൻ​സ് എന്നിവിടങ്ങളിൽ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com