രണ്ട് ലോകമഹായുദ്ധങ്ങളും ആഭ്യന്തര കലാപവും അതിജീവിച്ചു; ബെയ്‌റൂട്ട് ഇരട്ടസ്‌ഫോടനത്തില്‍ 19ാം നൂറ്റാണ്ടിലെ കൊട്ടാരം തകര്‍ന്നടിഞ്ഞു

രണ്ട് ലോകമഹായുദ്ധങ്ങളും ഓട്ടൊമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയും ഫ്രഞ്ച് അധിനിവേശവും ആഭ്യന്തര കലാപവും അതിജീവിച്ച ബെയ്‌റൂട്ടിലെ 160 വര്‍ഷം പഴക്കമുള്ള കൊട്ടാരം സ്‌ഫോടനത്തില്‍ തകര്‍ന്നു
രണ്ട് ലോകമഹായുദ്ധങ്ങളും ആഭ്യന്തര കലാപവും അതിജീവിച്ചു; ബെയ്‌റൂട്ട് ഇരട്ടസ്‌ഫോടനത്തില്‍ 19ാം നൂറ്റാണ്ടിലെ കൊട്ടാരം തകര്‍ന്നടിഞ്ഞു

ണ്ട് ലോകമഹായുദ്ധങ്ങളും ഓട്ടൊമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയും ഫ്രഞ്ച് അധിനിവേശവും ആഭ്യന്തര കലാപവും അതിജീവിച്ച ബെയ്‌റൂട്ടിലെ 160 വര്‍ഷം പഴക്കമുള്ള കൊട്ടാരം സ്‌ഫോടനത്തില്‍ തകര്‍ന്നു. ഇരുപത് വര്‍ഷമെടുത്ത് പഴയപടിയാക്കിയ ബെയ്‌റൂട്ടിന്റെ അടയാള ചിഹ്നമായി നിലനിന്നിരുന്ന സുര്‍സോക് പാലസ് ആണ് ബെയ്‌റൂട്ടില്‍ കഴിഞ്ഞ അഞ്ചിന് രാത്രി നടന്ന ഇരട്ട സ്‌ഫോടനത്തില്‍ തകര്‍ന്നത്. 

' ഒറ്റ നിമിഷത്തില്‍ എല്ലാം വീണ്ടും തകര്‍ന്നടിഞ്ഞു.'- കൊട്ടാരത്തിന്റെ നിലവിലെ അവകാശിയായ റോഡ്‌റിക് സുര്‍സോക് പറഞ്ഞു. കൊട്ടാരത്തിന്റെ മേല്‍ക്കൂര പൂര്‍ണമായു തകര്‍ന്നു. മതിലുകള്‍ നശിച്ചു. 15 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തര കലാപത്തില്‍ നേരിട്ടത്തിനെക്കാള്‍ പത്തു മടങ്ങ് വലിയ ആഘാതമാണ് ഇരട്ട സ്‌ഫോടനത്തില്‍ സംഭവിച്ചത്. സ്‌ഫോടനത്തില്‍ 160ന് പുറത്ത് ആളുകള്‍ മരിച്ചു. 6,000ത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

1860ല്‍ ബെയ്‌റൂട്ട് ഒരു തുറമുഖനഗരമായി ഉദിച്ചുവരുന്ന കാലത്താണ് നഗര ഹൃദയത്തില്‍ ഈ കൊട്ടാരം നിര്‍മ്മിച്ചത്. ഓട്ടൊമന്‍ കാലത്തെ വാസ്തു ഭംഗിയും കലയും പ്രതിഫലിക്കുന്നതായിരുന്നു കൊട്ടാരം. 

ഇസ്താംബൂളില്‍ നിന്ന് 1714ല്‍ ബെഹ്‌റൈനിലെത്തിയ ഗ്രീക്ക് ഓര്‍ത്തഡോക് കുടുംബമാണ് സുര്‍സോക് ഫാമിലി. കൊട്ടാരത്തിലെ ഉദ്യാനം പേരുകേട്ടതാണ്. നിരവധി ചടങ്ങുകളും ആര്‍ഭാട വിവാഹങ്ങളും ഇവിടെവെച്ച് നടത്താറുണ്ട്.

രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ അവസാനിക്കാതെ കൊട്ടാരം പഴയപടിയാക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കില്ല എന്നാണ് റോഡ്‌റിക് പറയുന്നത്. രാജ്യം ഒരു സംഘം അഴിമതി നിറഞ്ഞ ആളുകളാണ് നിയന്ത്രിക്കുന്നതെന്നും അതില്‍ നിന്ന് സമ്പൂര്‍ണ മാറ്റം ആവശ്യമാണെന്നും റോഡ്‌റിക് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com