കുട്ടികള്‍ക്ക് കോവിഡ് വരില്ല; നിലപാട് ആവര്‍ത്തിച്ച് ട്രംപ്

കുട്ടികള്‍ക്ക് കോവിഡ് 19 പ്രതിരോധശേഷി കൂടുതലാണെന്ന തന്റെ വിവാദ നിലപാട്  ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
കുട്ടികള്‍ക്ക് കോവിഡ് വരില്ല; നിലപാട് ആവര്‍ത്തിച്ച് ട്രംപ്

കുട്ടികള്‍ക്ക് കോവിഡ് 19 പ്രതിരോധശേഷി കൂടുതലാണെന്ന തന്റെ വിവാദ നിലപാട് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'ചെറിയ തോതിലുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടാകാം, എന്നാല്‍ കുട്ടികള്‍ അതിവേഗത്തില്‍ സുഖംപ്രാപിക്കുന്നുണ്ട്.' വൈറ്റ് ഹൗസിലെ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.

ജൂലൈ അവസാനത്തോടെ 100,000 കുട്ടികള്‍ വൈറസ് ബാധിതരായെന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്ന ദിവസംതന്നെയാണ് തന്റെ നിലപാട് ആവര്‍ത്തിച്ച് ട്രംപ് രംഗത്ത് വന്നിരിക്കുന്നത്.

അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്, ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ എന്നിവ ചേര്‍ന്ന നടത്തിയ പഠന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ജൂലൈ 16 മുതല്‍ 30വരെ 97,078 കുട്ടികള്‍ രോഗബാധിതരായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളിലെ രോഗവ്യാപനത്തിന് നാല്‍പ്പത് ശതമാനം വളര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനം ആരംഭിച്ചതുമുതല്‍ 3,38,000കുട്ടികള്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. നേരത്തെ, തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന ചട്ടം ലംഘിച്ചതിന്റെ പേരില്‍ ട്രംപിന്റെ പോസ്റ്റ് ഫെയ്‌സ്ബുക്കും ട്വിറ്ററും നീക്കം ചെയ്തിരുന്നു. കുട്ടികള്‍ മിക്കവാറും കോവിഡ് 19 പ്രതിരോധ ശേഷിയുള്ളവരാണ് എന്ന തലക്കെട്ടില്‍ പങ്കുവച്ച വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങള്‍ നീക്കം ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com