മൂര്‍ഖന്‍, അണലി...ഉഗ്രവിഷമുള്ള പാമ്പുകളെല്ലാം ഈ ആശ്രമത്തില്‍; സന്യാസിക്ക് ഇവര്‍ കൂട്ടുകാര്‍

ഇവിടെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥ പാലിച്ചാണ് പാമ്പുകളെ സംരക്ഷിക്കുന്നത് 
മൂര്‍ഖന്‍, അണലി...ഉഗ്രവിഷമുള്ള പാമ്പുകളെല്ലാം ഈ ആശ്രമത്തില്‍; സന്യാസിക്ക് ഇവര്‍ കൂട്ടുകാര്‍

യാന്‍ങോണ്‍:  പാമ്പുകള്‍ക്ക് താവളമൊരുക്കി ഒരാശ്രമം. ഇവിടെ പെരുമ്പാമ്പ്, അണലി, മൂര്‍ഖന്‍ എന്നിങ്ങനെയുള്ള എല്ലാവിധ പാമ്പുകളുമുണ്ട്. ബുദ്ധ സന്യാസിയായ വിലാത്തയാണ് തന്റെ ആശ്രമത്തില്‍ പാമ്പുകള്‍ക്കും താവളമൊരുക്കിയിരിക്കുന്നത. ഷെയ്ക്ത തുഖ ടെറ്റൂ ആശ്രമത്തിലാണ് ഇവയ്‌ക്കെല്ലാം ഇടമുള്ളത്. 

കൊല്ലപ്പെടാനോ കരിഞ്ചന്തയില്‍ വില്‍ക്കപ്പെടാനോ സാധ്യതയുള്ള പാമ്പുകളെയാണ് 69കാരനായ ഈ സന്യാസി സംരക്ഷിച്ചുപോരുന്നത്. അഞ്ച് വര്‍ഷം മുമ്പാണ് ഈ അഭയകേന്ദ്രം ആരംഭിച്ചത്. സര്‍ക്കാര്‍ ഏജന്‍സികളും കണ്ടുകിട്ടുന്ന പാമ്പുകളെ ഇവിടെയാണ് ഏല്‍പ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പ്രകൃതിദത്തമായ ആവാസവ്യവസ്ഥ പാലിച്ചാണ് പാമ്പുകളെ സംരക്ഷിക്കുന്നതെന്ന് സന്യാസി പറഞ്ഞു. കാട്ടിലേക്ക് മടങ്ങാന്‍ പാകമായെന്ന് ഉറപ്പുവരുന്നത് വരെയാണ് പാമ്പുകളെ ഇവിടെ പാര്‍പ്പിക്കുക.പാമ്പുകളെ തുറന്നുവിടുമ്പോള്‍ അവയ്ക്ക്് സ്വാതന്ത്ര്യം ലഭിക്കുമെന്ന സന്തോഷമുണ്ടെങ്കിലും അവ ഇനിയും ആക്രമിക്കപ്പെടുമോ എന്നാണ് ഭയമെന്ന് സന്യാസി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com