സ്ഥിരമായ മോഷണത്തില്‍ മടുത്തു, പൂച്ചയുടെ വിസര്‍ജ്ജ്യം 'ഭംഗിയായി' പൊതിഞ്ഞ് വീട്ടമ്മയുടെ 'എട്ടിന്റെ പണി'; കുടുങ്ങി കള്ളന്‍, മുഖം ഓണ്‍ലൈനില്‍

പൂച്ചയുടെ വിസര്‍ജ്ജ്യം നിറച്ച ബോക്‌സ് വീടിന്റെ മുന്‍വശം വച്ചായിരുന്നു പണി കൊടുത്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വീടിന്റെ മുന്‍വശം വെയ്ക്കുന്ന പാര്‍സലുകള്‍ സ്ഥിരമായി മോഷണം പോയാലുള്ള സ്ഥിതി ഒന്ന് ഓര്‍ത്തു നോക്കൂ. അസ്വസ്ഥരായില്ലെങ്കിലേ അത്ഭുതമുള്ളു. അത്തരത്തില്‍ അസ്വസ്ഥയായ ഒരു സ്ത്രി കള്ളന് കൊടുത്ത എട്ടിന്റെ പണിയാണ് വാര്‍ത്തകളില്‍ നിറയുന്നത്.

കാനഡയിലാണ് സംഭവം. ലൗറി പ്രിംഗിളിന്റെ വീട്ടിലാണ് സ്ഥിരമായി മോഷണം നടക്കുന്നത്. വീടിന് മുന്‍വശം വച്ച് പോകുന്ന പാര്‍സലുകള്‍ സ്ഥിരമായി മോഷണം പോകുന്നതാണ് ലൗറിയെ അസ്വസ്ഥയാക്കിയത്. തുടര്‍ന്ന് കള്ളനെ ഒരു പാഠം പഠിപ്പിക്കാന്‍ ലൗറി തീരുമാനിക്കുകയായിരുന്നു. പൂച്ചയുടെ വിസര്‍ജ്ജ്യം നിറച്ച ബോക്‌സ് വീടിന്റെ മുന്‍വശം വച്ചായിരുന്നു പണി കൊടുത്തത്. കള്ളനെ തിരിച്ചറിയാന്‍ ഒരു ഹിഡന്‍ ക്യാമറയും സ്ഥാപിച്ചിരുന്നു.

ബോക്‌സ്് വച്ച് 40 മിനിറ്റിനകം കള്ളന്‍ എത്തി മോഷണം നടത്തി പോയതായി ലൗറി പറയുന്നു. മുന്‍വശത്തെ വാതിലില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ കള്ളന്റെ മുഖവും പതിഞ്ഞിട്ടുണ്ട്. ഇത് സ്ത്രീ ഓണ്‍ലൈനില്‍ പങ്കുവെച്ചിട്ടുണ്ട്. വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയുടെ വിസര്‍ജ്ജ്യം നീക്കം ചെയ്യുന്നതിനിടെയാണ് ഈ ആശയം മനസില്‍ ഉദിച്ചതെന്ന് ലൗറി പറയുന്നു.

പാര്‍സലുകള്‍ വീട്ടില്‍ കൊണ്ടുവന്ന് തരുമ്പോള്‍ ബെല്ലടിച്ച് അറിയിക്കാന്‍ ലൗറി എപ്പോഴും ഡെലിവറി സ്ഥാപനത്തോട് പറയാറുണ്ട്. എന്നാല്‍ ഭൂരിഭാഗം സമയത്തും ഇത് ഡെലിവറി ജീവനക്കാര്‍ കേള്‍ക്കാറില്ല എന്ന് ലൗറി പ്രിംഗിള്‍ പറയുന്നു. മണിക്കൂറുകള്‍ കഴിഞ്ഞായിരിക്കും പാര്‍സല്‍ പുറത്തുള്ള കാര്യം അറിയുന്നത്. ഇതിന് മുന്‍പ് മോഷണം നടന്നിരിക്കുമെന്നും ലൗറി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com