ക്രിസ്മസ് ആഘോഷം പങ്കുവെച്ച് പാരാഗ്ലൈഡിങ്; സാന്താക്ലോസ് വൈദ്യുതി ലൈനില്‍ ( വീഡിയോ)

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പാരാഗ്ലൈഡിങ് നടത്തിയ സാന്താക്ലോസ് വൈദ്യുതി ലൈനില്‍ കുടുങ്ങി
വൈദ്യുതിലൈനില്‍ കുടുങ്ങിയ സാന്താക്ലോസിനെ രക്ഷിക്കുന്നു/ ട്വിറ്റര്‍ ചിത്രം
വൈദ്യുതിലൈനില്‍ കുടുങ്ങിയ സാന്താക്ലോസിനെ രക്ഷിക്കുന്നു/ ട്വിറ്റര്‍ ചിത്രം

ന്യൂയോര്‍ക്ക്:  ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പാരാഗ്ലൈഡിങ് നടത്തിയ സാന്താക്ലോസ് വൈദ്യുതി ലൈനില്‍ കുടുങ്ങി.

കാലിഫോര്‍ണിയയില്‍ തിങ്കളാഴ്ചയാണ് സംഭവം. ക്രിസ്മസ് ആഘോഷം പങ്കുവെച്ച് പാരാഗ്ലൈഡിങ് നടത്തുന്നതിനിടെയാണ് സാന്താക്ലോസ് വൈദ്യുതിലൈനില്‍ കുടുങ്ങിയത്. മറ്റ് അപായങ്ങള്‍ ഒന്നും സംഭവിക്കുന്നതിന് മുന്‍പ് സാന്താക്ലോസിനെ രക്ഷപ്പെടുത്തി.

താഴ്ന്ന് പറക്കുന്നതിനിടെയാണ് വൈദ്യുതിലൈനില്‍ കുടുങ്ങിയത്. ഉടന്‍ തന്നെ അഗ്നിരക്ഷാ സേനാ പ്രവര്‍ത്തകര്‍ എത്തി രക്ഷിക്കുകയായിരുന്നു. സാന്താക്ലോസിന് പരിക്കുകള്‍ ഒന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com