കൊറോണ വൈറസ് ഭീതി; ഇന്ത്യക്കാരുൾപ്പെടുന്ന കപ്പലുകൾ പിടിച്ചിട്ടു

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഹോങ്കോങ് തീരത്ത് ഇന്ത്യക്കാരുള്‍പ്പെടുന്ന കപ്പല്‍ പിടിച്ചിട്ടു
കൊറോണ വൈറസ് ഭീതി; ഇന്ത്യക്കാരുൾപ്പെടുന്ന കപ്പലുകൾ പിടിച്ചിട്ടു

ടോക്യോ: കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഹോങ്കോങ് തീരത്ത് ഇന്ത്യക്കാരുള്‍പ്പെടുന്ന കപ്പല്‍ പിടിച്ചിട്ടു. 3688 യാത്രക്കാരില്‍ 78 പേര്‍ ഇന്ത്യക്കാരാണ്. വേള്‍ഡ് ഡ്രീമെന്ന കപ്പലാണ് ഇവിടെ പിടിച്ചിട്ടത്.  അതിനിടെ ജപ്പാന്‍ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലില്‍ 138 ഇന്ത്യക്കാരുണ്ടെന്ന സ്ഥിരീകരണവും ഇപ്പോൾ പുറത്തു വരുന്നുണ്ട്.

പിടിച്ചിട്ട കപ്പലുകളില്‍ ഇന്ത്യക്കാരുണ്ടെന്ന് വിദേശകര്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്.  രണ്ട് കപ്പലുകളിലും വൈദ്യ സഹായം ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം ഹോങ്കോങ് തീരത്ത് പിടിച്ചിട്ട കപ്പലിലെ ഇന്ത്യക്കാര്‍ക്ക് ആര്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. പക്ഷെ ഈ കപ്പലിലെ മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ജപ്പാന്‍ തീരത്തുള്ള കപ്പലില്‍ ഇന്ത്യക്കാരുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജപ്പാനുമായി വിദേശകാര്യ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്. കപ്പലിലേക്ക് സൈന്യത്തിന്റെ സേവനം ലഭ്യമാക്കുമെന്നാണ് ജപ്പാന്‍ ഇപ്പോള്‍ പറയുന്നത്. ഈ കപ്പലില്‍ മലയാളികള്‍ ഉണ്ടോയെന്ന് വ്യക്തമല്ല.

വിദേശകാര്യ മന്ത്രാലയം കപ്പലിലെ ഇന്ത്യക്കാരെപ്പറ്റിയുള്ള വിവരങ്ങള്‍ക്കായി ആശയ വിനിമയം നടത്തുന്നുണ്ട്. പൂര്‍ണ വിവരങ്ങള്‍ കുറച്ചു ദിവസത്തിനുള്ളില്‍ പുറത്തുവരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com