മിനി ബസിന് മുകളിലേക്ക് കണ്ടെയ്നർ വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം

ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന കണ്ടെയ്നർ അടുത്ത വരിയിൽ സഞ്ചരിച്ചിരുന്ന മിനിബസിന് മുകളിലേയ്ക്ക് പതിക്കുകയായിരുന്നു
മിനി ബസിന് മുകളിലേക്ക് കണ്ടെയ്നർ വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം

ഉമ്മുൽഖുവൈൻ: ഓടിക്കൊണ്ടിരുന്ന മിനി ബസിന് മുകളിലേക്ക്  കണ്ടെയ്‌നർ വീണു പാക്കിസ്ഥാനി ഡ്രൈവർ മരിക്കുകയും യാത്രക്കാരനായ ശ്രീലങ്കക്കാരനു ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട് ഉമ്മുൽഖുവൈൻ അൽ അഖ്റാൻ സ്ട്രീറ്റിലായിരുന്നു അപകടം.

ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന കണ്ടെയ്നർ അടുത്ത വരിയിൽ സഞ്ചരിച്ചിരുന്ന മിനിബസിന് മുകളിലേയ്ക്ക് പതിക്കുകയായിരുന്നു. ട്രക്കിൽ സുരക്ഷിതമായി കണ്ടെയ്നർ വയ്ക്കാത്തതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. പാക്കിസ്ഥാൻ സ്വദേശിയായ ഡ്രൈവർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റ ശ്രീലങ്കൻ സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com