ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി 

നാലു ദിവസത്തെ ഇന്ത്യ സന്ദർശനമാണ് മോറിസൺ തീരുമാനിച്ചിരുന്നത്
ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി 

സിഡ്നി; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ഇന്ത്യ സന്ദർശനം റദ്ദാക്കി. ഓസ്‌ട്രേലിയയിലെ കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് മോറിസണ്‍ സന്ദര്‍ശനം റദ്ദാക്കിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നാലു ദിവസത്തെ ഇന്ത്യ സന്ദർശനമാണ് മോറിസൺ തീരുമാനിച്ചിരുന്നത്. 

ന്യൂ സൗത്ത് വെയില്‍സിലെ കാട്ടുതീ 20-ഓളം പേരുടെ ജീവനെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോറിസൺ സന്ദർശനം റദ്ദാക്കിയത്.  ജനുവരി 13 മുതല്‍ 16 വരെയാണ് മോറിസന്റെ ഇന്ത്യാ സന്ദര്‍ശനം ക്രമീകരിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ചയും മോറിസന്റെ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ, വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ഷിക പ്രഭാഷണ പരിപാടിയിലും അദ്ദേഹം പങ്കെടുക്കാനിരുന്നതായിരുന്നു. ഡല്‍ഹിയെ കൂടാതെ മുംബെ, ബെംഗളൂരു എന്നിവിടങ്ങളും അദ്ദേഹം സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചിരുന്നു. 

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ മേഖലകളിലാണ് തീ പടർന്നു പിടിച്ചത്. അഞ്ഞൂറോളം വീടുകളും കത്തിയമർന്നു. ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com