അത് അമേരിക്കയുടെ മുഖത്തേറ്റ പ്രഹരം, ഇറാന്റെ പ്രതികാരം തുടങ്ങിയെന്ന് ഖാംനയി

അമേരിക്കയ്ക്ക് മുഖമടച്ചുള്ള പ്രഹരമാണ്  നല്‍കിയിരിക്കുന്നത്. എന്നാല്‍ അത് പര്യാപ്തമായി കരുതുന്നില്ല
അത് അമേരിക്കയുടെ മുഖത്തേറ്റ പ്രഹരം, ഇറാന്റെ പ്രതികാരം തുടങ്ങിയെന്ന് ഖാംനയി

ടെഹ്‌റാന്‍: ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളില്‍ ഇറാന്‍ നടത്തിയ മിസൈലാക്രമണം അമേരിക്കയുടെ മുഖത്തേറ്റ അടിയെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനയി. ഇറാന്‍ പ്രതികാരം ചെയ്തു തുടങ്ങിയെന്നും ഖാംനയി പറഞ്ഞു.

അമേരിക്കയ്ക്ക് മുഖമടച്ചുള്ള പ്രഹരമാണ്  നല്‍കിയിരിക്കുന്നത്. എന്നാല്‍ അത് പര്യാപ്തമായി കരുതുന്നില്ല. ഭീഷണിപ്പെടുത്തന്ന ഏത് ആഗോള ശക്തിയേയും നേരിടാന്‍ ഇറാന്‍ സുസജ്ജമാണെന്നും ഖാംനയി പറഞ്ഞു.

ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിന് ശേഷം രാജ്യത്തെ അഭിസംബോധ ചെയ്ത് സംസാരിക്കുകയായിരുന്നു ഖാംനയി . 

'കഴിഞ്ഞ രാത്രി യുഎസിന്റെ മുഖമടച്ച് അടി നല്‍കി, പക്ഷേ അത് പര്യാപ്തമല്ല. ഇറാന്റെ വിപ്ലവം സജീവമായി നിലനില്‍ക്കുന്നുണ്ടെന്നുള്ളതിന് തെളിവാണ് ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങുകളില്‍ കണ്ടത്. മേഖലയിലെ അമേരിക്കയുടെ സാന്നിധ്യം അവസാനിപ്പിക്കണം. 

'തങ്ങളുടെ പ്രധാന ശത്രുക്കള്‍ യുഎസും അഹങ്കാരം നിറഞ്ഞ ഇസ്രായേലുമാണ്. നമ്മള്‍ കൂടുതല്‍ ശക്തരാകണം. യുഎസ് ഒരിക്കലും ഇറാനുമായുളള ശത്രുത അവസാനിപ്പിക്കാന്‍ പോകുന്നില്ല. അമേരിക്കന്‍ ജനതയോട് ഒരിക്കലും ഇറാന് ശത്രുതയില്ല. എന്നാല്‍ അവരെ ഭരിക്കുന്ന മൂന്ന് നാല് പേര്‍ തങ്ങളുടെ ലക്ഷ്യമാണ്' ഖാംനയി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com