റോഡിൽ പെട്ടെന്നുണ്ടായ വൻ ​ഗർത്തത്തിലേക്ക് ബസ് മറിഞ്ഞു; ആറ് മരണം; പത്ത് പേരെ കാണാനില്ല (വീഡിയോ)

അപകടത്തെ തുടർന്ന് 10 പേരെ കാണാതായി. പരുക്കേറ്റ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
റോഡിൽ പെട്ടെന്നുണ്ടായ വൻ ​ഗർത്തത്തിലേക്ക് ബസ് മറിഞ്ഞു; ആറ് മരണം; പത്ത് പേരെ കാണാനില്ല (വീഡിയോ)

ബെയ്ജിങ്: റോഡില്‍ രൂപപ്പെട്ട വൻ ​ഗർത്തത്തിലേക്കു ബസ്  മറിഞ്ഞ് ആറ് പേർ മരിച്ചു. ചൈനയിലാണ് സംഭവം. കിങ്ഹായ് പ്രവിശ്യയുടെ തലസ്ഥാനമായ സൈനിങ്ങിൽ തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയാണ്  മുണ്ടായത്. 
 

അപകടത്തെ തുടർന്ന് 10 പേരെ കാണാതായി. പരുക്കേറ്റ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം നടക്കുകയാണെന്നും അപകട കാരണം അന്വേഷിച്ചു വരികയാണെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബസ് സ്റ്റോപ്പില്‍ നിന്ന് ആളുകൾ ബസിലേക്ക് കയറുന്നതിനിടെ ബസ് കുഴിയിലേക്ക് വീഴുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ചൈനയിൽ 2016ലും സമാന സംഭവുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com