ആസിയാ ബീബിയെ വെറുതെ വിട്ടതിനെതിരെ പ്രകടനം നടത്തിയവര്‍ക്ക് 55 വര്‍ഷം തടവു ശിക്ഷ; പാക് കോടതി വിധി

ആസിയാ ബീബിയെ വെറുതെ വിട്ടതിനെതിരെ പ്രകടനം നടത്തിയവര്‍ക്ക് 55 വര്‍ഷം തടവു ശിക്ഷ; പാക് കോടതി വിധി
ആസിയാ ബീബിയെ തൂക്കിക്കൊല്ലണം എന്നാവശ്യപ്പെട്ട് പാകിസ്ഥാനില്‍ നടന്ന റാലി/ഫയല്‍
ആസിയാ ബീബിയെ തൂക്കിക്കൊല്ലണം എന്നാവശ്യപ്പെട്ട് പാകിസ്ഥാനില്‍ നടന്ന റാലി/ഫയല്‍

ഇസ്ലാമാബാദ്: മതനിന്ദാ കേസില്‍ ആസിയാ ബീബിയെ വെറുതെ വിട്ടതിന് എതിരായ അക്രമാസക്തമായ പ്രകടനങ്ങളില്‍ പങ്കെടുത്ത 86 തീവ്ര ഇസ്ലാമിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പാക് കോടതി 55 വര്‍ഷം തടവുശിക്ഷ വിധിച്ചു. തെഹ്രീക് ഇ ലബ്ബൈക് പാര്‍ട്ടി പ്രവര്‍ത്തകരാണ് ദീര്‍ഘനാളത്തെ തടവിനു ശിക്ഷിക്കപ്പെട്ടത്.

പാര്‍ട്ടി സ്ഥാപകനും മതനേതാവുമായ ഖാദിം ഹുസൈന്‍ റിസ്വിയുടെ സഹോദരന്‍ അമീര്‍ ഹുസൈനും ശിക്ഷിക്കപ്പെട്ടവരിലുണ്ട്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

പൊതുമുതല്‍ നശിപ്പിക്കല്‍, ജനങ്ങളെ മര്‍ദിക്കല്‍, ധര്‍ണകളും മറ്റും നടത്തി ജീവിതം താറുമാറാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. ആസിയാ ബീബിയെ വെറുതെ വിട്ടതിന് എതിരെയാണ് ഇവര്‍ പ്രതിഷേധിച്ചത്.

ഇസ്ലാമിനെ അപമാനിച്ചു എന്ന കുറ്റത്തിന് 2009ല്‍ പാക് കോടതി ആസിയാ ബീബിയെ വധശിക്ഷയ്ക്കു വിധിച്ചിരുന്നു. 2018ല്‍ സുപ്രീം കോടതി ഇതു റദ്ദാക്കി. സുപ്രീം കോടതി വിധിക്കെതിരെ രാജ്യത്തുടനീളം വലിയ പ്രകടനങ്ങളാണ് നടന്നത്. ആസിയ ബിബിയെ അനുകൂലിച്ചു സംസാരിച്ച രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു.

തീവ്രവാദി വിഭാഗങ്ങളുടെ ഭീഷണി ശക്തമായതോടെ ആസിയാ ബിബിയെ അധികൃതര്‍ തടങ്കലിലാക്കി. ഇവരെ പിന്നീട് കാനഡയിലേക്കു പോവാന്‍ അനുവദിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com